നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മണിക്കൂറുകൾ കൊണ്ട് ഈ ട്രെയ്‌ലർ കണ്ടത് 25 ലക്ഷത്തിലധികം പേർ

    മണിക്കൂറുകൾ കൊണ്ട് ഈ ട്രെയ്‌ലർ കണ്ടത് 25 ലക്ഷത്തിലധികം പേർ

    വിജയ് സേതുപതി, ഫഹദ് ഫാസിൽ, സമാന്ത അക്കിനേനി, രമ്യ കൃഷ്ണൻ എന്നിവരാണ് പ്രധാന താരങ്ങൾ

    ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 29ന് തിയേറ്ററുകളിലെത്തും

    ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 29ന് തിയേറ്ററുകളിലെത്തും

    • Share this:
      ഒരു ദിവസം ഒരാൾ, തനിയെ, മലമ്പാതയിലൂടെ യാത്ര ചെയ്യുന്നു. പെട്ടെന്ന് അയാളെ ഒരു പുലി ഓടിക്കുന്നു. ഒളിക്കാൻ ഇടമില്ലാതെ പ്രാണനും കൊണ്ടയാൾ പായുകയാണ്. പുലി അവന്റെ അടുത്തേക്കടുത്തേക്ക് എത്തുന്നു. അയാളൊരു കിഴുക്കാംതൂക്കായ മലഞ്ചെരിവിൽ കയറുന്നു. അവിടെ ഒരു മരം, അതിന്റെ ഇലയും ശിഖരങ്ങളും വിട്ട് ഒരു വള്ളിയിൽ അയാൾ പിടിച്ച്‌ തൂങ്ങിയാൽ. താഴെ പടുകുഴി, മുകളിൽ കടിച്ചു കീറാൻ നിൽക്കുന്ന പുലി. എന്നാൽ ഇങ്ങനെ തന്നെ നിൽക്കാമെന്ന് കരുതുമ്പോൾ, ആ വള്ളി അവനെ ചുറ്റി പിണയുന്നു. അപ്പോഴാണ് അതൊരു മലമ്പാമ്പെന്ന് അയാൾ മനസ്സിലാക്കുന്നത്.



      ശിരസ്സിനുള്ളിൽ എന്തോ വരിഞ്ഞു മുറുക്കുന്ന പോലൊരു കഥ. ഈ കഥ ഒരിക്കലല്ല, പലയാവർത്തി ഇവിടെ കേൾക്കുന്നു. പ്രിയ താരങ്ങളായ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ വേഷമിടുന്ന തമിഴ് ചിത്രം സൂപ്പർ ഡീലക്സ് പ്രേക്ഷകർക്ക് മുന്നിൽ അവതരിക്കുന്നത് ഇങ്ങനെയാണ്. തീർത്തും വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‌ലർ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ 25 ലക്ഷത്തിലധികം പേർ കണ്ടിരിക്കുന്നു.

      ഒരു ട്രാൻസ്ജെൻഡറായി വിജയ് സേതുപതി വേഷമിടുന്ന ചിത്രമാണിത്. ത്യാഗരാജൻ കുമാരരാജയാണ് സംവിധാനം. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സമാന്ത അക്കിനേനി, രമ്യ കൃഷ്ണൻ എന്നിവരാണ് പ്രധാന താരങ്ങൾ. പി.എസ്. വിനോദ്, നീരവ് ഷാ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.

      First published:
      )}