• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES SUPER SCENE IN DILWALE DULHANIA LE JAYENGE WAS COPIED FROM A HOLLYWOOD FILM

DDLJ super scene| ആ രംഗം ഹോളിവുഡ് ചിത്രത്തിൽ നിന്ന് കോപ്പിയടിച്ചത്

'ആദിത്യ ചോപ്ര റിലീവ്സ് ദിൽവാലെ ദുൽഹനിയ ലേജായേംഗേ ' എന്ന ബുക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

ddlj scene

ddlj scene

  • Share this:
    ദിൽവാലെ ദുൽഹനിയ ലേജായേംഗേ എന്ന ഡിഡിഎൽജെ ഇന്നും ആരാധകർ ഏറെയുള്ള ചിത്രങ്ങളിലൊന്നാണ്. സംവിധായകനായി ആദിത്യ ചോപ്രയുടെ അരങ്ങേറ്റ ചിത്രം. ഡിഡിഎൽജെ കണ്ട ആരും അതിലെ പല രംഗങ്ങളും മറന്നിട്ടുണ്ടാവില്ല. ചത്രത്തിന്റെ ക്ലൈമാക്സ് രംഗം ഇന്നും ശ്രദ്ധേയമാണ്.

    എന്നാൽ ചിത്രത്തിലെ മറ്റൊരു സുപ്രധാന രംഗം ബോളിവുഡ് ചിത്രത്തിൽ നിന്ന് പകർത്തിയതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ആദിത്യ ചോപ്ര. ആ രംഗം മറ്റൊന്നുമല്ല, ഷാരൂഖ് ഖാന്റെ രാജും കജോളിന്റെ സിമ്രനും ഒന്നിച്ച മറ്റൊരു റെയിൽവെ സ്റ്റേഷൻ രംഗം.

    ട്രെയിനിൽ കയറാൻ പോകുന്ന സിമ്രൻ തന്നെ തിരിഞ്ഞു നോക്കുമെങ്കിൽ അവൾ തന്നെ സ്നേഹിക്കുന്നു എന്ന് രാജ് സ്വയം പറയുന്നു. ട്രെയിനിനടുത്തെത്തുന്ന സിമ്രൻ തിരിഞ്ഞു നോക്കുന്നു- ഇതാണ് ആ രംഗം.

    1993ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ ഇൻ ദി ലൈൻ ഓഫ് ഫയർ എന്ന ബോളിവുഡ് ചിത്രത്തിൽ നിന്നുള്ളതാണ് ഈ സീക്വൻ എന്നാണ് ആദിത്യ ചോപ്ര വ്യക്തമാക്കിയിരിക്കുന്നത്. വൂൾഫ് ഗാങ് പീറ്റേ്സൻ ആണ് ചിത്രം സംവിധാനം ചെയ്തത്.

    ഫ്രാൻങ്ക് ഹൊറിഗൺ, ലില്ലി റെയിൻസ് എന്നീ കഥാപ്രാതങ്ങള്‍ തമ്മിലുള്ള സീനാണിത്. ക്ലൈന്റ് എസ്റ്റ്വുഡ് ഫ്രാങ്ക് ഹൊറിഗനായും റെനേ റൂസ്സോ ലില്ലി റെയിൻസായും വേഷമിട്ടിരിക്കുന്നത്.


    വാഷിങ്ടൺ ഡിസിയിലെ ലിങ്കൺ സ്മാരകത്തിനു മുന്നിൽ സംസാരിച്ചിരിക്കുന്ന ഫ്രാൻങ്ക് ഹൊറിഗണും ലില്ലി റെയിൻസും. ഇതിനിടെ ലില്ലി പോകുന്നു. ലില്ലി തിരിഞ്ഞു നോക്കുകയാണെങ്കിൽ അവൾക്ക് താത്പര്യം ഉണ്ടെന്ന് സ്വയം പറയുന്ന ഫ്രാങ്ക്. ഒടുവിൽ ലില്ലി തിരി‍ഞ്ഞു നോക്കുന്നു- ഇതാണ് ഇൻ ദി ലൈൻ ഓഫ് ഫയറിലെ രംഗം.

    'ആദിത്യ ചോപ്ര റിലീവ്സ് ദിൽവാലെ ദുൽഹനിയ ലേജായേംഗേ ' എന്ന ബുക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
    TRENDING:Viral Video|ആരോഗ്യ പ്രവർത്തകയായ അമ്മ രണ്ട് മാസങ്ങൾക്കു ശേഷം മക്കളെ കണ്ടു; കണ്ണു നനയ്ക്കും ഈ വൈകാരിക രംഗങ്ങൾ
    [NEWS]
    Jersey to CMDRF ആദ്യമണിഞ്ഞ ഇന്ത്യന്‍ ജേഴ്‌സി ലേലം ചെയ്ത് അനസ് എടത്തൊടിക; 1,55,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
    [NEWS]
    Remove China Apps 'റിമൂവ് ചൈന ആപ്പ്‌സ്' ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു
    [NEWS]


    'അത് എന്റെ തലയിൽ കുടുങ്ങി. അപ്പോൾ ഞാൻ എല്ലാം മറന്നു. ഞാൻ ഈ രംഗം എഴുതുമ്പോൾ (ദിൽ‌വാലെ ദുൽ‌ഹാനിയ ലെ ജയെങ്കെയിലെ), അത് എന്നിലേക്ക് തിരിച്ചുവന്നു. എനിക്ക് ഈ ആശയം ഇഷ്ടപ്പെടുകയും അത് ഇവിടെ ഉപയോഗിക്കുകയും ചെയ്തു' എന്നാണ് ബുക്കിൽ ഈ രംഗത്തെ കുറിച്ച് ചോപ്ര വ്യക്തമാക്കിയിരിക്കുന്നത്.

     



    First published:
    )}