• HOME
  • »
  • NEWS
  • »
  • film
  • »
  • താടിക്കാരനെ മിസ് ചെയ്യുന്നു; പൃഥ്വിക്കൊപ്പമുള്ള ആദ്യ സ്റ്റേജ് ഷോ ചിത്രം പങ്കിട്ട് സുപ്രിയ

താടിക്കാരനെ മിസ് ചെയ്യുന്നു; പൃഥ്വിക്കൊപ്പമുള്ള ആദ്യ സ്റ്റേജ് ഷോ ചിത്രം പങ്കിട്ട് സുപ്രിയ

Supriya Menon posts a throwback pic on the first stage with Prithviraj after wedding | ആ ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്

പൃഥ്വിരാജ്, സുപ്രിയ മേനോൻ

പൃഥ്വിരാജ്, സുപ്രിയ മേനോൻ

  • Last Updated :
  • Share this:
    മെലിഞ്ഞുണങ്ങിയും താടി വളർത്തിയും 'ആടുജീവിതം' എന്ന സിനിമക്കായി കഷ്‌ടപ്പെട്ട്, ഒടുവിൽ രാജ്യംവിട്ട് ഷൂട്ടിങ്ങിനായി പുറപ്പെട്ട പൃഥ്വിരാജിന്റെ ഒപ്പമുള്ള ഓർമ്മകൾ ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിൽ സുപ്രിയ മേനോൻ പങ്കിടാറുണ്ട്. നജീബ് ആവാൻ വേണ്ടിയുള്ള ആത്മസമർപ്പണത്തിന്റെ പരകോടിയിലെത്തേണ്ട നാളുകളാണ് ഇനി പൃഥ്വിരാജിനെ കാത്തിരിക്കുന്നത്. ആ രൂപം സിനിമ പുറത്തുവന്ന ശേഷം മാത്രം മറ്റുള്ളവർ കണ്ടാൽ മതിയെന്ന തീരുമാനത്തിലാണ് പൃഥ്വിരാജ്.

    സിനിമക്കായി ശരീര ഭാരം കുറയ്ക്കുക മാത്രമല്ല, മെലിഞ്ഞുണങ്ങിയതായി തോന്നിപ്പിക്കുകയും വേണമെന്നതാണ് പൃഥ്വിക്ക് മുന്നിലുള്ള ചലഞ്ജ്. കടുത്ത ഭക്ഷണ ക്രമീകരണങ്ങൾ നടത്തിയ പൃഥ്വി, തന്നെ ആരും മാതൃകയാക്കരുതെന്ന് പറയുന്നു. സുപ്രിയയെയും അല്ലി മോളെയും നാട്ടിൽ നിർത്തിയ ശേഷമാണ് പൃഥ്വിയുടെ മടക്കം.

    ഇപ്പോൾ വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ് സുപ്രിയ. ആ ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ ചിത്രം പകർത്തിയത് പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റെയും വിവാഹം കഴിഞ്ഞു കേവലം ഒരാഴ്ച തികഞ്ഞപ്പോഴാണ്. ഇരുവരുടെയും ആദ്യ സ്റ്റേജ് കൂടിയാണിത്. മാധ്യമപ്രവർത്തക ആയിരുന്നിട്ടു കൂടി സ്റ്റേജിൽ കയറിയപ്പോൾ പരിഭ്രമം തോന്നിയ സുപ്രിയയുടെ കൈ ചേർത്തു പിടിച്ചാണ് പൃഥ്വി ആ സംഭ്രമം മാറ്റിയത്. ദുബായിയിൽ നടന്ന അവാർഡ് ഷോയാണ് വേദി.

    എപ്പോഴത്തെയും പോലെ താടിക്കാരനെ മിസ് ചെയ്യുന്നു എന്നും ഹാഷ്ടാഗിലൂടെ സുപ്രിയ പറയുന്നു.


    First published: