മോഹൻലാലിന്റെ കൈകൊണ്ടുണ്ടാക്കിയ രുചികരമായ ഭക്ഷണം രുചിച്ച് സുപ്രിയ മേനോൻ

Supriya Menon puts an Instagram post after tasting Mohanlal's preparation | അത്താഴത്തിന് പൃഥ്വിയെ മിസ് ചെയ്തുവെന്നും സുപ്രിയ കുറിക്കുന്നു. എന്താവും ലാലേട്ടൻ തയാറാക്കിയിരിക്കുക?

News18 Malayalam | news18-malayalam
Updated: October 31, 2019, 2:30 PM IST
മോഹൻലാലിന്റെ കൈകൊണ്ടുണ്ടാക്കിയ രുചികരമായ ഭക്ഷണം രുചിച്ച് സുപ്രിയ മേനോൻ
മോഹൻലാലിനും സുചിത്രക്കുമൊപ്പം സുപ്രിയ മേനോൻ
  • Share this:
നളപാചകത്തിന്റെ കൈപ്പുണ്യത്തോട് ചേർത്ത് വായിക്കാവുന്ന പേരാണ് മോഹൻലാൽ. ഭക്ഷണ പ്രിയൻ മാത്രമല്ല, ഒന്നാന്തരം ഷെഫ് കൂടിയാണ് ലാൽ എന്നത് സിനിമ ലോകത്തെ പരസ്യമായ രഹസ്യമാണ്. ഏറ്റവും അടുത്തായി മോഹൻലാലിന്റെ കൈപ്പുണ്യം നുകരാൻ ഭാഗ്യം ലഭിച്ചിരിക്കുന്ന വ്യക്തി മറ്റാരുമല്ല, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ്.

മോഹൻലാലിന്റെ ക്ഷണപ്രകാരം ഭക്ഷണം കഴിച്ച്, താരത്തിനും താരപത്നി സുചിത്രക്കുമൊപ്പം നിൽക്കുന്ന ചിത്രം ഷെയർ ചെയ്താണ് സുപ്രിയ ഇക്കാര്യം ആരാധകരെയും കൂടി അറിയിക്കുന്നത്.

നല്ല രുചികരമായ വീട്ടിലുണ്ടാക്കിയ അത്താഴമാണ്‌ ലാൽ സുപ്രിയക്ക് വേണ്ടി ഒരുക്കിയത്. പക്ഷെ എന്താണ് ലാലേട്ടൻ തന്റെ സൂപ്പർ സംവിധായകന്റെ കുടുംബത്തിനായി ഒരുക്കിയതെന്ന് സുപ്രിയ പുറത്തുവിട്ടിട്ടില്ല. ഷൂട്ടിംഗ് തിരക്കുകളിൽ പെട്ട പൃഥ്വിയെ മിസ് ചെയ്തുവെന്നും സുപ്രിയ കുറിക്കുന്നു.

ഇതാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോ.
First published: October 31, 2019, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading