പൃഥ്വിരാജിനെപ്പറ്റിയുള്ള ട്രോൾ ഷെയർ ചെയ്ത് ഭാര്യ സുപ്രിയ മേനോൻ
പൃഥ്വിരാജിനെപ്പറ്റിയുള്ള ട്രോൾ ഷെയർ ചെയ്ത് ഭാര്യ സുപ്രിയ മേനോൻ
Supriya Menon shares a funny post doing the rounds on internet about Prithviraj and Sukumaran | പൃഥ്വിയെ പറ്റിയുള്ള ആ ട്രോൾ ഷെയർ ചെയ്യാതിരിക്കാൻ സുപ്രിയക്ക് പോലും കഴിഞ്ഞില്ല
പൃഥ്വിരാജ്, സുപ്രിയ
Last Updated :
Share this:
മണലാരണ്യത്തിൽ കഷ്ടപ്പെട്ട് പട്ടിണികിടന്ന് ആടുജീവിതത്തിലെ നജീബാവാൻ വേണ്ടിയുള്ള തയാറെടുപ്പ് നടത്തുന്ന പൃഥ്വിരാജിനെ മിസ് ചെയ്യുന്നു എന്ന് ഭാര്യ സുപ്രിയ മേനോൻ ഇടയ്ക്കിടെ പോസ്റ്റുകളിൽ പറയാറുണ്ട്. കുടുംബത്തെ ഒപ്പം കൂട്ടാതെ ബ്ലെസി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പോയ പൃഥ്വി ഇപ്പോൾ ജോർദാനിലുണ്ട്.
പൃഥ്വിയുടെ സിനിമക്കായുള്ള മെലിയലും താടിവളർത്തലും മറ്റും സോഷ്യൽ മീഡിയ ട്രോളുകളുടെ ഇഷ്ട വിഷയങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. അതിനിടയിൽ കുറച്ചായി ഒരു ട്രോൾ പ്രത്യക്ഷപ്പെടുന്നു. സിനിമയെപ്പറ്റിയല്ല. അച്ഛൻ സുകുമാരനും പൃഥ്വിരാജും തമ്മിലെ ഒരു പ്രധാന സാദൃശ്യമാണ് ഈ ട്രോളുകളിൽ നിറയുന്നത്.
ഇതുവരെയായും ഭർത്താവ് പൃഥ്വിരാജിനെ പറ്റിയുള്ള സോഷ്യൽ മീഡിയ ട്രോളുകൾ ഷെയർ ചെയ്യുന്ന കൂട്ടത്തിലായിരുന്നില്ല സുപ്രിയ മേനോൻ. പക്ഷെ ഈ ട്രോൾ സുപ്രിയയും പങ്കിടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.