• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഐസ്ക്രീമിൽ കണ്ണുംനട്ട് പൃഥ്വിയുടെ അല്ലി മോൾ; ചിത്രം പങ്കുവെച്ച് സുപ്രിയ

news18
Updated: August 9, 2018, 3:23 PM IST
ഐസ്ക്രീമിൽ കണ്ണുംനട്ട് പൃഥ്വിയുടെ അല്ലി മോൾ; ചിത്രം പങ്കുവെച്ച് സുപ്രിയ
news18
Updated: August 9, 2018, 3:23 PM IST
താരങ്ങളുടെ മാത്രമല്ല, അവരുടെ മക്കളുടെ ചിത്രങ്ങളെയും ആരാധകർ ഏറ്റെടുക്കാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃതയെന്ന അല്ലി മോളുടെ ചിത്രം. പൃഥ്വിയുടെ ഭാര്യ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിവിധ തരം ഐസ്ക്രീമുകളിലേക്ക് കണ്ണുനട്ട് നിൽക്കുന്ന അലംകൃതയുടെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. ഐസ്ക്രീം ലവ്, അല്ലി ലവ്സ് ഐസ്ക്രീം എന്നീ ഹാഷ് ടാഗോട് കൂടിയാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ഇത്തവണയും അല്ലിയുടെ മുഖം വ്യക്തമാകാത്ത തരത്തിൽ തന്നെയുള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

ഒരു മാഗസീനിൽ വന്നപ്പോൾ മാത്രമാണ് പൃഥ്വിയുടെ മകളുടെ മുഖം ആരാധകർ കാണുന്നത്. മകളുടെ ഫോട്ടോകളൊന്നും തന്നെ പൃഥ്വി അധികം പങ്കുവയ്ക്കാറില്ല. അതിനാൽ തന്നെ അലംകൃതയുടെ ചിത്രങ്ങൾ കാണാൻ ആരാധകർക്ക് ആകാംഷയാണ്. നേരത്തെയും അലംകൃതയുടെ മുഖം കാണാൻ പറ്റാത്ത തരത്തിലുള്ള ചിത്രങ്ങൾ പൃഥ്വി പങ്കുവെച്ചിരുന്നു.

മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറില്ലെങ്കിലും മകളുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും പൃഥ്വിയും സുപ്രിയയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
First published: August 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍