ഉമ്മയെ പറ്റിച്ച് സമീറിന്റെ വികൃതി; സൗബിനും സുരാജും ഒന്നിക്കുന്ന 'വികൃതി'യുടെ ടീസർ

സൗബിനും സുരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വികൃതി.

news18-malayalam
Updated: September 2, 2019, 9:10 PM IST
ഉമ്മയെ പറ്റിച്ച് സമീറിന്റെ വികൃതി; സൗബിനും സുരാജും ഒന്നിക്കുന്ന 'വികൃതി'യുടെ ടീസർ
സൗബിനും സുരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വികൃതി.
  • Share this:
സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "വികൃതി ".  ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ എത്തി. കട്ടൻചായ ചോദിച്ച് ഉമ്മയെ പറ്റിക്കുന്ന സമീറാണ് ടീസറിൽ. സൗബിനാണ് സമീറായി എത്തുന്നത്.

also read: ആരും പറയാത്ത ഹീറോയുടെ കഥ; റെയിൽവെ ഗാർഡുകളുടെ ജീവിതവുമായി പൃഥ്വി

ബാബുരാജ്, ഭഗത് മാനുവൽ,സുധി കോപ്പ,ഇർഷാദ്,ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മൈക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.

അജീഷ് പി തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവർ എഴുതുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
First published: September 2, 2019, 9:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading