• HOME
  • »
  • NEWS
  • »
  • film
  • »
  • 'ശ്വാസകോശം സ്പോഞ്ചു പോലാണ്', ശബ്ദത്തിലൂടെ പ്രിയങ്കരനായി മാറിയ തന്റെ ഗോപൻ ചേട്ടനെപ്പറ്റി സുരാജ് വെഞ്ഞാറമൂട്

'ശ്വാസകോശം സ്പോഞ്ചു പോലാണ്', ശബ്ദത്തിലൂടെ പ്രിയങ്കരനായി മാറിയ തന്റെ ഗോപൻ ചേട്ടനെപ്പറ്റി സുരാജ് വെഞ്ഞാറമൂട്

Suraj Venjaramood reminisces Akashvani newsreader Gopan | അന്തരിച്ച എന്‍. ഗോപിനാഥന്‍ നായര്‍ ആകാശവാണി ഡല്‍ഹി നിലയത്തിലെ മലയാള വിഭാഗം മേധാവിയും വാര്‍ത്താവതാരകനുമായിരുന്നു

സുരാജ് വെഞ്ഞാറമൂട്, ഗോപൻ

സുരാജ് വെഞ്ഞാറമൂട്, ഗോപൻ

  • Share this:
    ശ്വാസകോശം സ്പോഞ്ചു പോലാണ്, ഒരിക്കലെങ്കിലും സിനിമ തിയേറ്ററിൽ കയറിയവരോ അല്ല ഇനി കയറിയിട്ടില്ലാത്തവരോ ആണെകിൽ പോലും ഈ ശബ്ദം പരിചിതമാണ്. ഇക്കഴിഞ്ഞ ദിവസം ആ ശബ്ദത്തിനുടമയായ ആകാശവാണിയിലൂടെ പരിചിതനായ എന്‍. ഗോപിനാഥന്‍ നായര്‍ അഥവാ ഗോപൻ വിടപറഞ്ഞു. മിമിക്രി കാലങ്ങളിൽ ആകർഷിച്ച ശബ്ദം പിന്നീട് ആ വ്യക്തിയെ തന്റെ പ്രിയപ്പെട്ടവനാക്കി മാറ്റിയ കഥയാണ് സുരാജ് വെഞ്ഞാറമൂടിന് പറയാനുള്ളത്.

    എൻ്റെ പിതൃതുല്യനായ ഗോപൻ ചേട്ടൻ നമ്മെ വിട്ട് യാത്രയായി

    ആകാശവാണി വാർത്തകൾ വായിക്കുന്നത് ഗോപൻ 
    വർഷങ്ങൾക്ക് മുമ്പ് തന്നെ നമ്മുടെ ഒക്കെ കുട്ടികാലം മുതൽ കേട്ട് വളർന്ന ഒരു ശബ്ദമാണിത്.
    ശബ്ദങ്ങളെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഞാൻ എന്നും ആരാധിച്ചിരുന്ന ഒരു ശബ്ദമായിരുന്നു ഗോപൻ ചേട്ടന്റേത്.. കുഞ്ഞുനാൾ മുതൽ റേഡിയോയിലൂടെ കേട്ട് തുടങ്ങിയ ഞാൻ അറിഞ്ഞ് തുടങ്ങിയ ശബ്ദം...അല്ലെങ്കിൽ ഞാൻ ആദ്യകാലങ്ങളിൽ അനുകരിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു ശബ്ദങ്ങളിൽ ഒന്ന്....
    2014 ഇൽ നാഷണൽ അവാർഡ് വാങ്ങാൻ ഡൽഹിയിൽ പോയപ്പോളാണ് ഗോപൻ ചേട്ടനെ ആദ്യമായി ഞാൻ കാണുന്നത്..
    അന്ന് എൻ്റെ അടുത്ത് വന്ന്
    സുരാജേ ഞാനാണ് ഗോപൻ സുരാജ് ഇമിറ്റേറ്റ് ചെയുന്ന മനുഷ്യൻ...
    ഞാനാകെ തരിച്ചു പോയി...
    ഒരുപാട് വേദികളിൽ ഞാൻ അവതരിപ്പിച്ച ശബ്ദത്തിൻ്റെ യഥാർത്ഥ ഉടമ..ശബ്ദത്തിലൂടെ മാത്രം ഞാൻ അരാധിച്ച ഗോപൻ ചേട്ടൻ.... എൻ്റെ മുന്നിൽ.





    നാഷണൽ അവാർഡ് കിട്ടി ആദ്യത്തെ സ്വീകരണം ഗോപൻ ചേട്ടൻ്റെ ക്ലബ്ബിൻ്റെ വകയായിരുന്നു ഡൽഹിയിൽ...
    അന്ന് തൊട്ട് ഒരു അച്ഛൻ്റെ സ്നേഹത്തോടെ കരുതലോടെ എൻ്റെ കൂടെ ഉണ്ടായിരുന്നു ഗോപൻ ചേട്ടൻ...

    ഇപ്പൊ പെട്ടെന്നൊരു ദിവസം അമ്പരിപ്പിച്ചു കൊണ്ട് വേദനിപ്പിച്ചു കൊണ്ട് ഗോപൻ ചേട്ടൻ യാത്രയാവുമ്പോൾ മറ്റൊന്നും പറയുവാൻ ആകാതെ നിശബ്ദനായി പോവുന്നു ഞാൻ.
    ഇനി ഇൗ ലോകത്ത് ഗോപൻ ചേട്ടൻ ഇല്ല എങ്കിലും കാലങ്ങൾക്കപ്പുറവും കാലങ്ങളെ അതിജീവിച്ച് കൊണ്ട് ഗോപൻ ചേട്ടൻ്റെ ശബ്ദം നിലനിൽക്കും കാരണം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉപദ്ദേശമാണ് ഏതൊരു സിനിമയുടെ തുടക്കത്തിലും കൊടുത്തിരുന്ന ആ‍ പരസ്യത്തിലൂടെ ഗോപൻ ചേട്ടൻ കൊടുത്തിരുന്നത് .

    ശ്വാസകോശം സ്പോഞ്ച് പോലെയാണ് വായു വലിച്ചെടുക്കാന് നിര്മ്മിച്ചിരിക്കുന്നത്. പക്ഷേ ചിലർ സിഗരറ്റിൻ്റെ പുക വലിച്ച് കയറ്റാൻ ലംഗ്സ് ഉപയോഗിക്കുന്നു .ഒരു ശരാശരി പുകവലിക്കാരന്റെശ്വാസകോശത്തില്അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താല് അത് ഇത്രത്തോളം വരും. നിങ്ങളെ രോഗിയാക്കാന് അത് മതി. വലിയ രോഗി!!!

    ആദരാഞ്ജലികൾ 


    അന്തരിച്ച എന്‍. ഗോപിനാഥന്‍ നായര്‍ ആകാശവാണി ഡല്‍ഹി നിലയത്തിലെ മലയാള വിഭാഗം മേധാവിയും വാര്‍ത്താവതാരകനുമായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആകാശവാണി ഡല്‍ഹിയിൽ 39 വര്‍ഷം പ്രവര്‍ത്തിച്ച ഗോപന്‍, മലയാളം വാര്‍ത്തകളിലൂട ശ്രോതാക്കളുടെ പരിചിത ശബ്ദമായിരുന്നു.

    First published: