സിനിമാക്കാർ ടിക് ടോക് ചെയ്താലെന്താ?

news18india
Updated: December 27, 2018, 9:50 AM IST
സിനിമാക്കാർ ടിക് ടോക് ചെയ്താലെന്താ?
  • News18 India
  • Last Updated: December 27, 2018, 9:50 AM IST IST
  • Share this:
'ഒരു കുടുംബത്തിലെ ചട്ടീം കലോം ആവുമ്പൊ തട്ടീം മുട്ടീം ഇരിയ്കുല്ലോ സാർ? മാറ്റി പറയാൻ പറ്റുമോ?" ഓർക്കുന്നോ ടു കണ്ട്രീസിലെ കുടു കുടെ ചിരിപ്പിക്കുന്ന കോടതി രംഗം? ദിലീപിന്റെ പരിഭാഷിയായി സുരാജ് വെഞ്ഞാറമൂട് വരുന്നതും, തർജ്ജമക്കിടയിലെ രസകരമായ മുഹൂർത്തങ്ങളുമാണ് രംഗത്തവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു ശേഷം രംഗം പുനരവതരിപ്പിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സിനിമയിലല്ലെന്നു മാത്രം.സുരാജിനൊപ്പം അപ്പ ഹാജയും കൊച്ചുപ്രേമനുമാണ് ഈ ടിക് ടോക് രംഗത്ത്. ദിലീപ് പറയുന്ന ഡയലോഗ് അപ്പ ഹാജയും, സുരാജായി സുരാജ് തന്നെയുമാണ് ഇവിടെ. ഇരുന്നുറക്കം തൂങ്ങുന്ന കൊച്ചുപ്രേമനെ മുന്നിലിരുത്തിയാണിതിവർ അവതരിപ്പിക്കുന്നത്. സുരാജ് തന്റെ ഫേസ്ബുക് പേജ് വഴിയാണ് ഈ നർമ്മ മുഹൂർത്തം പങ്ക് വയ്ക്കുന്നത്. മമ്ത മോഹൻദാസും ദിലീപും ജോഡികളായെത്തിയ ചിത്രത്തിലെ ഒട്ടേറെ ഫലിത രംഗങ്ങളിലൊന്നാണിത്.

"കൊച്ചു പ്രേമൻ ചേട്ടനും അപ്പ ഹാജ ചേട്ടനും ഒപ്പം ടു കണ്ട്രീസിലെ ഒരു ചെറിയ രംഗം ടിക്‌ടോക് ചെയ്തപ്പോൾ." വീഡിയോക്കൊപ്പം സുരാജിന്റെ ചെറിയ കുറിപ്പ്. രസകരമായ ഈ കുഞ്ഞു വീഡിയോ ആരാധകർ പതിനായിരക്കണക്കിന് തവണ ഇതിനോടകം കണ്ടു കഴിഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍