നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Suraj Venjaramoodu | Ann Augustine | സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ; 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' മാഹിയിൽ ആരംഭിച്ചു

  Suraj Venjaramoodu | Ann Augustine | സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ; 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' മാഹിയിൽ ആരംഭിച്ചു

  Suraj Venjaramoodu Ann Augustine movie Autorickshakkarante Bharya begins in Mahe | എം. മുകുന്ദൻ എഴുതിയ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം

  സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ

  സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ

  • Share this:
   സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ആൻ അഗസ്റ്റിൻ (Ann Augustine) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' (Autorickshakkarante Bharya) എന്ന ചിത്രത്തിന്റെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻ മന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു.

   കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവ്വഹിക്കുന്നു.

   സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണിത്. എം. മുകുന്ദൻ തന്നെ എഴുതിയ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.

   എഡിറ്റർ- അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ- ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ- വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ഇനി ദിവസങ്ങൾ മാത്രം; മരക്കാർ ഡിജിറ്റൽ റിലീസിനെത്തുന്നു

   ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. മോഹൻലാലിന്റെ (Mohanlal) ബ്രഹ്മാണ്ഡ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) ആമസോൺ പ്രൈമിൽ (Amazon Prime) റിലീസാവുന്നു. ഡിസംബർ പതിനേഴാം തിയതി ചിത്രം ഡിജിറ്റൽ റിലീസിനെത്തും.

   ആമസോൺ പ്രൈം വീഡിയോ 90 കോടി മുതൽ 100 ​​കോടി രൂപ വരെ നൽകി പ്രദർശനാനുമതി വാങ്ങിയതായി റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നു. ആമസോൺ ഇന്ത്യയിൽ നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടുകളിൽ ഒന്നായിരുന്നു ഇതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.

   100 കോടി രൂപ ബഡ്ജറ്റിലെ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിർമ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. 90 കോടി മുതൽ 100 ​​കോടി രൂപ വരെ നൽകിയാണ് ആമസോൺ ചിത്രം വാങ്ങിയതെങ്കിൽ, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേർന്നാൽ നിർമ്മാതാവിന് മികച്ച ലാഭം ലഭിക്കും.

   Summary: Autorickshakkarante Bharya, a movie starring Suraj Venjaramoodu and Ann Augustine in the lead roles starts rolling in Mahe. The film marks the comeback of Ann to Malayalam cinema
   Published by:user_57
   First published: