• HOME
 • »
 • NEWS
 • »
 • film
 • »
 • സുരാജ് വെഞ്ഞാറമൂടും ഗായത്രി അരുണും; 'എന്നാലും ന്റെളിയാ' അണിയറയിൽ പുരോഗമിക്കുന്നു

സുരാജ് വെഞ്ഞാറമൂടും ഗായത്രി അരുണും; 'എന്നാലും ന്റെളിയാ' അണിയറയിൽ പുരോഗമിക്കുന്നു

ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ തുടങ്ങിയവരും

എന്നാലും ന്റെളിയാ

എന്നാലും ന്റെളിയാ

 • Last Updated :
 • Share this:
  സുരാജ് വെഞ്ഞാറുമൂടിനെ (Suraj Venjaramoodu) നായകനാക്കി മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ചു ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നാലും ന്റെ അളിയാ' (Ennalum Ente Aliyaa) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗായത്രി അരുൺ (Gayathri Arun) നായികയായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്കാ ചുപ്പി സിനിമയുടെ സംവിധായാകാൻ ആയിരുന്നു ബാഷ്.

  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, ക്യാമറ- പ്രകാശ് വേലായുധൻ, തിരക്കഥ- ബാഷ് മൊഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, മ്യൂസിക്- വില്യം ഫ്രാൻസിസ്, ഷാൻ റഹ്മാൻ, എഡിറ്റിംഗ്- മനോജ്, ഗാനരചന-ഹരിനാരായണൻ, സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ- അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കോസ്റ്റിയൂം- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, വി.എഫ്.എക്‌സ്.- കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽ- പ്രേംലാൽ, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി- ഒബ്സ്ക്യൂറ, ഡിസൈൻ- ഓൾഡ് മങ്ക്.
  Also read: Vadhandhi | ഏതൊരു പോലീസുകാരന്റെയും ജീവിതത്തിലെ ആ ഒരു കേസ്; എസ്.ജെ. സൂര്യയുടെ 'വദന്തി' ട്രെയ്‌ലർ

  എസ്.ജെ. സൂര്യയും (S.J. Suryah) ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന ആമസോൺ ഒറിജിനൽ പരമ്പരയായ 'വദന്തി - ദി ഫെബിൾ ഓഫ് വെലോനി' (Vadhandhi - The Fable of Velonie) എന്ന തമിഴ് ക്രൈം ത്രില്ലറിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി.വാൾവാച്ചർ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസാണ്.

  തമിഴ് സിനിമയിൽ നിന്നുള്ള അഭിനേതാക്കളായ എം. നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ഈ പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിസംബർ 2 മുതൽ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ പ്രീമിയർ ചെയ്യും.

  18 വയസ്സുള്ള വെലോനിയുടെ കൊലപാതകം അന്വേഷിക്കുന്ന നിശ്ചയദാർഢ്യമുള്ളപോലീസുകാരനായ വിവേകിന്‍റെ (എസ്.ജെ.സൂര്യ) യാത്രയിലേക്ക് ട്രെയ്‌ലർ നമ്മെ കൊണ്ടുപോകുന്നു. നുണകളുടെയും വഞ്ചനയുടെയും മുഖംമൂടി അഴിച്ചുമാറ്റി, മനുഷ്യബന്ധങ്ങളുടെയും ധാരണകളുടെയും ദുർബലത പരിശോധിക്കുന്ന ഈ പരമ്പര വദന്തി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ 'കിംവദന്തി'കളാൽ നിറഞ്ഞതാണ്.
  Published by:user_57
  First published: