• HOME
  • »
  • NEWS
  • »
  • film
  • »
  • പുതുവർഷത്തെ ആദ്യ റിലീസ് പ്രഖ്യാപിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ 'എന്നാലും ന്റെളിയാ' 2023 ജനുവരിയിൽ

പുതുവർഷത്തെ ആദ്യ റിലീസ് പ്രഖ്യാപിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ 'എന്നാലും ന്റെളിയാ' 2023 ജനുവരിയിൽ

2023ലേക്ക് റിലീസ് പ്രഖ്യാപിക്കിക്കുന്ന ആദ്യചിത്രമാണിത്

എന്നാലും ന്റെളിയാ

എന്നാലും ന്റെളിയാ

  • Share this:

    സുരാജ് വെഞ്ഞാറുമൂട് (Suraj Venjaramoodu), സിദ്ദിഖ് (Sidhiq) എന്നിവരെ കേന്ദ്ര കാഥാപാത്രങ്ങളാക്കി മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌ ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നാലും ന്റെളിയാ’ (Ennalum nte Aliyaa) ജനുവരി 6 ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. 2023ലേക്ക് റിലീസ് പ്രഖ്യാപിക്കിക്കുന്ന ആദ്യചിത്രമാണിത്.

    സിനിമയുടെ രസകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ റിലീസ് തിയതി പുറത്തു വിട്ടിരിക്കുന്നത്. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മറ്റൊരു പ്രധാന കാഥാപാത്രമായി ലെനയും എത്തുന്നു. കൂടാതെ മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്കാ ചുപ്പി സിനിമയുടെ സംവിധായാകനാണ് ബാഷ്.

    Also read: സുരാജ് വെഞ്ഞാറമൂടും ഗായത്രി അരുണും; ‘എന്നാലും ന്റെളിയാ’ അണിയറയിൽ പുരോഗമിക്കുന്നു

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, ക്യാമറ- പ്രകാശ് വേലായുധൻ, തിരക്കഥ- ബാഷ് മൊഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, മ്യൂസിക്- വില്യം ഫ്രാൻസിസ്, ഷാൻ റഹ്മാൻ, എഡിറ്റിംഗ്- മനോജ്, ഗാനരചന-ഹരിനാരായണൻ, സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ- അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കോസ്റ്റിയൂം- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, വി.എഫ്.എക്‌സ്.- കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽ- പ്രേംലാൽ, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി- ഒബ്സ്ക്യൂറ, ഡിസൈൻ- ഓൾഡ് മങ്ക്.

    Summary: The first release of 2023 is the film Ennalum Nte Aliyaa, headlined by Suraj Venjaramoodu. The film will hit theatres in on 6 January 2023. The female lead is played by Gayathri Arun. Recently, a fascinating first look poster for the film was published

    Published by:user_57
    First published: