• HOME
 • »
 • NEWS
 • »
 • film
 • »
 • Heaven | സുരാജ് വെഞ്ഞാറമൂടിന്റെ 'ഹെവൻ' ക്ലീൻ U സർട്ടിഫിക്കറ്റ് നേടി; റിലീസ് ജൂൺ 17ന്

Heaven | സുരാജ് വെഞ്ഞാറമൂടിന്റെ 'ഹെവൻ' ക്ലീൻ U സർട്ടിഫിക്കറ്റ് നേടി; റിലീസ് ജൂൺ 17ന്

'ഹെവൻ' ജൂൺ 17ന് റിലീസ് ചെയ്യും

ഹെവൻ

ഹെവൻ

 • Share this:
  സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) കേന്ദ്രകഥാപാത്രമാകുന്ന 'ഹെവൻ' (Heaven) എന്ന ചിത്രത്തിന് സെൻസർ ബോർഡിൻറെ 'ക്ലീൻ U' സർട്ടിഫിക്കറ്റ്. സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' ജൂൺ 17ന് മൂവീസ് നെസ്റ്റ് പ്രദർശനത്തിനെത്തിക്കുന്നു. ദീപക് പരമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, ആഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, രമ ശ്രീകുമാർ, കെ. കൃഷ്ണൻ, ടി.ആർ. രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.

  ഒരു പാട്ടാണ് ചിത്രത്തിലുള്ളത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ഈ ശോകഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്.

  പശ്ചാത്തല സംഗീതം, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- ടോബി ജോൺ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ്- ജിത്തു, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്- സേതു, പ്രേംലാൽ പട്ടാഴി, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, ആക്ഷൻ- മാഫിയ ശശി, ഓഡിയോഗ്രഫി- എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ-വിക്കി, കിഷൻ, പി.ആർ.ഒ.- ശബരി.  Also read: Nayanthara Vignesh Shivan | നയൻസിന് വേണ്ടി വിക്കി എഴുതിയ ചലച്ചിത്ര ഗാനങ്ങൾ ഏതെല്ലാമെന്നറിയാമോ?

  ചുവന്ന വിവാഹവസ്ത്രത്തിൽ മിന്നിത്തിളങ്ങിയ ലേഡി സൂപ്പർ സ്റ്റാർ നയൻതാര (Nayanthara) തന്റെ പ്രിയതമൻ വിഗ്നേഷ് ശിവനുമായി (Vignesh Shivan) ജീവിതത്തിൽ ഒന്നിച്ച സുദിനമാണ് കടന്നുപോയത്. അവരുടെ ഏഴു വർഷം നീണ്ട ബന്ധം ഒരു മുത്തശ്ശിക്കഥ പോലെ വായിക്കാൻ കഴിയും. ജൂൺ 9 ന് ചെന്നൈയിൽ നടന്ന തെന്നിന്ത്യൻ ശൈലിയിലെ വിവാഹ ചടങ്ങിലാണ് കോളിവുഡ് ദമ്പതികൾ വിവാഹിതരായത്.

  2015-ൽ അവരുടെ ആദ്യ സിനിമയുടെ സെറ്റിൽ വെച്ചാണ് ആ പ്രണയകഥയുടെ തുടക്കം. അതിനുശേഷം സംവിധായകനും ഗാനരചയിതാവും ആയ വിഗ്നേഷ് തന്റെ പ്രിയതമയ്ക്കായി നിരവധി മെലഡികൾ എഴുതിയിട്ടുണ്ട്. വിക്കിയുടെ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങൾ നോക്കാം.

  നാൻ പിഴൈ: വിഗ്നേഷ് ശിവന്റെ അടുത്തിടെ പുറത്തിറങ്ങിയ 'കാത്തുവാക്കുള രണ്ടു കാതലിൽ' നിന്നുള്ള നാൻ പിഴ, നയൻതാരയുടെ പേരിലുള്ള ഒരു മെലഡി ട്രാക്കാണ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ട്രാക്ക് രവി ജിയും ഷാഷ തിരുപ്പതിയും ചേർന്നാണ് പാടിയത്.

  Summary: Suraj Venjaramoodu movie 'Heaven' censored with clean U
  Published by:user_57
  First published: