സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), സിജാ റോസ് (Sija Rose) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ (Roy movie) എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. ഡിസംബർ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ‘റോയ്’ നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു.
ഡോക്ടർ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി.കെ. ശ്രീരാമന്, വിജീഷ് വിജയന്, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന് സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്, ജെനി പള്ളത്ത്, ശ്രീലാൽ പ്രസാദ്, ഡെയ്സ് ജെയ്സൺ, രാജഗോപാലൻ പങ്കജാക്ഷൻ, വിനയ് സെബാസ്റ്റ്യൻ, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, നിപുൺ വർമ്മ, അനുപ്രഭ, രേഷ്മ ഷേണായി, നന്ദിത ശങ്കര, ആതിര ഉണ്ണി, മില്യൺ പരമേശ്വരൻ, ബബിത്, ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി.എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, ഗായകർ- സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, നേഹ നായർ, റാഖിൽ ഷൗക്കത്ത് അലി, രാജേഷ്; പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍- എം. ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, എഡിറ്റര്‍- വി. സാജന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല- റഹീം പി.എം.കെ., ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍- എം.ആര്. വിബിന്, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍- സുഹൈല്‍ VPL, ജാഫര്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Suraj Venjaramoodu movie Roy is releasing on a digital platform. The movie will be available on Sony Liv on December 9. Suraj Venjaramoodu, Sija Rose and Shine Tom Chacko have significant roles
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.