നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ ചിത്രം 'റോയ്' ചിത്രീകരണമാരംഭിച്ചു

  സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ ചിത്രം 'റോയ്' ചിത്രീകരണമാരംഭിച്ചു

  Suraj Venjaramoodu, Shine Tom Chacko movie 'Roy' starts rolling | 'റോയ്' സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു

  'റോയി'യിൽ സുരാജ് വെഞ്ഞാറമൂട്

  'റോയി'യിൽ സുരാജ് വെഞ്ഞാറമൂട്

  • Share this:
   ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂട്, ഷെെന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം 'റോയ്' സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

   ജിന്‍സ് ഭാസ്ക്കര്‍, വി.കെ. ശ്രീരാമന്‍, ഇര്‍ഷാദ്, വിജീഷ് വിജയന്‍, ബോബന്‍ സാമുവല്‍, ജിബിന്‍ ജി. നായര്‍, ദില്‍ജിത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ഫ്രാങ്കോ ഡേവിസ് മഞ്ഞില, സിജ റോസ്, ശ്രിത ശിവദാസ്, അഞ്ജു ജോസഫ്, ജെനി പള്ളത്ത്, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.   നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി.ആര്‍. സംഗീതം പകരുന്നു.

   അടുത്തിടെ സൂരജ് വെഞ്ഞാറമൂടും പൃഥ്വിരാജും നായക വേഷങ്ങളിലെത്തിയ 'ഡ്രൈവിംഗ് ലൈസൻസ്' മികച്ച വിജയം നേടിയിരുന്നു. ഷൈൻ ടോം ചാക്കോ അഭിനയിച്ച 'മണിയറയിലെ അശോകൻ' മികച്ച നിരൂപണ ശ്രദ്ധ നേടി നെറ്ഫ്ലിസ്കിൽ പ്രദർശനം തുടരുകയാണ്. അടുത്തതായി, ലോക്ക്ഡൗൺ കാലയളവിൽ ചിത്രീകരണം ആരംഭിച്ച് പൂർത്തിയാക്കിയ 'ലവ്' എന്ന സിനിമയിലെ നായക വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കാണാം.
   Published by:Meera Manu
   First published:
   )}