കടുവാക്കുന്നേൽ കുറുവച്ചന്റെ കൈയിൽ കിടക്കണ സാധനം വേണോ? ഇവിടെ കിട്ടും

ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. തെലുങ്ക് സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ.

News18 Malayalam | news18
Updated: June 28, 2020, 6:51 PM IST
കടുവാക്കുന്നേൽ കുറുവച്ചന്റെ കൈയിൽ കിടക്കണ സാധനം വേണോ? ഇവിടെ കിട്ടും
News 18
  • News18
  • Last Updated: June 28, 2020, 6:51 PM IST
  • Share this:
സുരേഷ് ഗോപിയുടെ അറുപതാം പിറന്നാൾ ദിനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ 250 ആമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടായിരുന്നു അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഇതുവരെ കാണാത്ത വിധത്തിലുള്ള മാസ് ലുക്കിൽ ആയിരുന്നു മോഷൻ പോസ്റ്ററിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്.

മോഷൻ പോസ്റ്ററിലൂടെ ആരാധകരുടെ മനസിലേക്ക് കുടിയേറിയത് അദ്ദേഹത്തിന്റെ ലുക്ക് മാത്രമായിരുന്നില്ല, കൈയ്ക്കുള്ളിലെ അമേരിക്കൻ സ്പിരിറ്റും കൈയിൽ കെട്ടിയ വാച്ചും സ്റ്റൈലൻ ബ്രേസ് ലെറ്റും കഴുത്തിലെ ചെയിനും എന്തിനധികം പറയുന്നു ആ താടി പോലും ആരാധകരെ പുളകം കൊള്ളിച്ചു.

സിഗരറ്റ് ലൈറ്ററുള്ള വാച്ചിൽ നിന്ന് സിഗരറ്റ് കത്തിക്കുന്നത് തന്നെ ആയിരുന്നു മോഷൻ പോസ്റ്ററിന്റെ ഹൈലൈറ്റ്. മോഷൻ പോസ്റ്റർ കണ്ട് മറന്നു കളയാൻ ആരാധകരും തയ്യാറായില്ല. ഓണലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വാച്ചുകൾക്കായുള്ള തിരച്ചിലിലാണ് ആരാധകർ.

1499 രൂപയ്ക്കും 2499 രൂപയ്ക്കും സിഗരറ്റ് ലൈറ്ററുള്ള വാച്ച് ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ലഭ്യമാണ്. ബ്രേസ് ലെറ്റും ലഭ്യമാണ്. ഇതിനകം തന്നെ ബ്രേസ് ലെറ്റ് സ്വന്തമാക്കിയവർ അതിന്റെ വീഡിയോ ടിക് ടോകിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു.ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. തെലുങ്ക് സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ.
First published: June 28, 2020, 6:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading