സുരേഷ് ഗോപിയുടെ പുതിയ ലുക്കിന്റെ സത്യം ഇതാണ്; പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് താരം

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിലെ ലുക്കാണിതെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്.

News18 Malayalam
Updated: May 13, 2020, 2:26 PM IST
സുരേഷ് ഗോപിയുടെ പുതിയ ലുക്കിന്റെ സത്യം ഇതാണ്; പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് താരം
suresh gopi
  • Share this:
നടനും എംപിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ കുറിച്ചാണ് ഇപ്പോൾ ചർച്ച. ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ 'കായങ്ങൾ നൂറ് 'എന്ന സംഗീത ആൽബത്തിലാണ് അദ്ദേഹം വേറിട്ട ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. നരച്ച താടിയും കൊമ്പൻ മീശയുമൊക്കെയായി ഇതുവരെ കണ്ടിട്ടില്ലാത്ത രൂപം.

ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും പ്രചരിച്ചു തുടങ്ങി. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിലെ ലുക്കാണിതെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇത് സത്യമല്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തന്‍റെ പേരില്‍ ഇതിനകം പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരിക്കപ്പെട്ടതോ ആയ ഒരു ചിത്രത്തിലേതുമല്ല ഈ ഗെറ്റപ്പ് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി പറയുന്നു. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന തന്‍റെ കരിയറിലെ 250-ാം ചിത്രത്തിനുവേണ്ടിയുള്ളതാണ് ഈ ലുക്കെന്നും അദ്ദേഹം വ്യക്തമാക്കി.
You may also like:'അറപ്പല്ലാതെ മറ്റൊന്നുമുണ്ടാകില്ല'; സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ അയക്കുന്നവരോട് നടി അനുമോൾ
[NEWS]
BREAKING സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി
[NEWS]
കൂട്ടുകാർക്കൊപ്പം നിൽക്കുന്ന ഈ സൂപ്പർ നായികയെ തിരിച്ചറിയാനാകുന്നുണ്ടോ? ത്രോബാക്ക് ചിത്രങ്ങൾ വൈറൽ [NEWS]

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരണം പുരോഗമിക്കുന്നതോ ആയ എന്‍റെ ഏതെങ്കിലും പ്രോജക്ടുകളുമായി ബന്ധമുള്ള എന്‍റെ ചിത്രങ്ങളോ ഡിസൈനുകളോ അല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തെറ്റായ വിവരങ്ങളോടെ അവ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കത്തക്കതല്ല. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്‍റെ 250-ാം ചിത്രത്തിന്‍റെയും തുടര്‍ന്നു വരുന്ന രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെയും ഫോട്ടോ ഷൂട്ടുകള്‍ വരെ മാത്രമേ ഈ താല്‍ക്കാലിക ഗെറ്റപ്പ് ഉണ്ടാവൂ. അതിനുശേഷം ഷേവ് ചെയ്‍ത ലുക്കിലാണ് കാവലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കുക.

First published: May 13, 2020, 2:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading