നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആത്മരോഷം തന്നെയാണ്; ഭാവിമരുമകൻമാരും കേൾക്കാൻ സുരേഷ് ഗോപിയുടെ തകർപ്പൻ ഷോട്ട്

  ആത്മരോഷം തന്നെയാണ്; ഭാവിമരുമകൻമാരും കേൾക്കാൻ സുരേഷ് ഗോപിയുടെ തകർപ്പൻ ഷോട്ട്

  Suresh Gopi expresses his wrath on dowry during a television show | കോടീശ്വരൻ പരിപാടിക്കിടെ സ്ത്രീധനത്തിനെതിരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
   നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനെസ്സ് എന്ന പോലെ തന്നെ വൃത്തികെട്ട മറ്റൊരു ഏർപ്പാടായി മാറുകയാണ് സ്ത്രീധന സമ്പ്രദായം. പണമില്ലാത്ത അച്ഛനമ്മമാരുടെ പെണ്മക്കൾ ഭർതൃ വീടുകളിൽ എരിഞ്ഞടങ്ങുന്നതും, 'ദുരൂഹ സാഹചര്യങ്ങളിൽ' മരിക്കുന്നതും കണ്ട് കണ്ണുകഴച്ചും മനസ്സ് തഴമ്പിച്ചിട്ടും, വീണ്ടും വീണ്ടും ഈ വിപത്ത് ആവർത്തിക്കപ്പെടുന്നു, നിയന്ത്രണങ്ങളില്ലാതെ.

   കോടീശ്വരൻ പരിപാടിയിൽ തന്റെ മുന്നിലിരുന്ന മത്സരാർഥിയുടെ ജീവിത കഥകേട്ട സുരേഷ് ഗോപി പിന്നെ അമാന്തിച്ചില്ല. സ്‌ക്രീനിൽ കണ്ട ഭരത് ചന്ദ്രൻ ഐ.പി.എസ്. സട കുടഞ്ഞെഴുന്നേറ്റ് പെണ്ണിന് വില നിശ്ചയിക്കുന്ന ഏർപ്പാടിനെ നഖശിഖാന്തം അത്യന്തം വൈകാരികമായി വിമർശിക്കുകയായിരുന്നു.

   "20 ലക്ഷം തരാമെന്ന് പറഞ്ഞു. അഞ്ചു ലക്ഷത്തിനെങ്കിലും എനിക്ക് യോഗ്യതയില്ലേ? അങ്ങനെ എല്ലാവരും സ്വയം യോഗ്യത അളന്നാൽ, എങ്ങനെയാണ് പെൺകുട്ടികളുടെ അച്ഛനമ്മമാർ ഈ യോഗ്യതക്ക് വില നിശ്ചയിക്കാൻ ബാധ്യസ്ഥരാവുന്നത്? തിരിച്ച്, പെണ്ണുങ്ങൾ ഇനി ആൺതുണ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച്, ദൃഢമായി, ചുവടുറപ്പിച്ചാൽ ഈ പ..." സുരേഷ് ഗോപി രോഷം തടഞ്ഞു നിർത്തി.

   ആണുങ്ങളെന്ത് ചെയ്യും? അദ്ദേഹം തുടർന്നു. "ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ടു പെൺകുട്ടികളുണ്ട്. അവർക്കു വരാൻ പോകുന്ന ചെക്കന്മാർ കൂടി, സുരേഷ് ഗോപിയെ അല്ല, ഈ അച്ഛനെ, കണ്ടോളൂ, മനസ്സിലാക്കിക്കോളൂ.
   First published: