നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'പ്‌ഫ പുല്ലേ!' അച്ഛന്റെയും മകന്റെയും ചിത്രം കണ്ടെങ്കിൽ ഗോകുലിന്റെ ആ കിടിലൻ ഡയലോഗും കേൾക്കണം

    'പ്‌ഫ പുല്ലേ!' അച്ഛന്റെയും മകന്റെയും ചിത്രം കണ്ടെങ്കിൽ ഗോകുലിന്റെ ആ കിടിലൻ ഡയലോഗും കേൾക്കണം

    'പ്‌ഫ പുല്ലേ'! എന്ന് തുടങ്ങുന്ന ഭരത് ചന്ദ്രൻ ഐ.പി.എസിന്റെ തീപാറുന്ന ഡയലോഗ് അവതരിപ്പിച്ച്‌ ഗോകുൽ കയ്യടി വാരിക്കൂട്ടി

    സുരേഷ് ഗോപിയും ഗോകുൽ സുരേഷും

    സുരേഷ് ഗോപിയും ഗോകുൽ സുരേഷും

    • Share this:
      മകൻ ഗോകുൽ സുരേഷ് നായകനായി പുറത്തിറങ്ങിയ ആദ്യ ചിത്രം തിയേറ്ററിൽ എത്തുന്നതിനു മുൻപ് അച്ഛൻ സുരേഷ് ഗോപി ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കു വച്ചിരുന്നു. വർഷങ്ങൾക്ക് മുൻപുള്ള തൻ്റെ ഫോട്ടോയും ഒപ്പം തന്നെ പകർത്തി വച്ച പോലുള്ള മകന്റെ ചിത്രവും. പെരുമഴ പോലെ ലൈക്കുകളും ഷെയറുകളും പിന്നാലെ. എന്നാൽ അച്ഛനും മകനും തമ്മിലുള്ള സാദൃശ്യം സംസാര വിഷയമായി തുടരുന്നതിനിടെയാണ് മറ്റൊരു കാര്യം പലരും ഓർത്തത്. ഇനി ആരെങ്കിലും ഓർക്കാൻ വിട്ടു പോയെങ്കിൽ അതിതാണ്.

      ഒരു പരിപാടിക്കിടെ, ഒരു വർഷം മുൻപ് , തീർത്തും അപ്രതീക്ഷിതമായി ഗോകുൽ അച്ഛൻ സുരേഷ് ഗോപിയുടെ ആ പ്രശസ്ത ഡയലോഗ് വേദിയിൽ അവതരിപ്പിച്ചു. 'പ്‌ഫ പുല്ലേ'! എന്ന് തുടങ്ങുന്ന കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐ.പി.എസിന്റെ തീപാറുന്ന ഡയലോഗ്. അന്നും ഗോകുൽ നിറയെ കയ്യടികൾ ഏറ്റു വാങ്ങിയിരുന്നു.



      ഈ വർഷമാദ്യം പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതിഥി വേഷം കൈകാര്യം ചെയ്തിരുന്നു ഗോകുൽ. കുറച്ചു നേരത്തെ അഭിനയം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു ആ സഖാവിന്റെ വേഷം. ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാത പിന്തുടരുകയായിരുന്നു താര പുത്രന്മാർ. ഈ വർഷം ഗോകുലിന്റെ ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഇളയരാജ, സായാഹ്നവാർത്തകൾ, ഉൾട എന്നീ ചിത്രങ്ങളിൽ നായകനും നായക പ്രാധാന്യമുള്ള വേഷങ്ങളിലും ഗോകുൽ എത്തുന്നുണ്ട്.

      First published:
      )}