നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kaval | നിങ്ങൾക്കുമാകാം കോടീശ്വരനിൽ നിന്നും ഗായകനിലേക്ക്; 'കാവൽ' സിനിമയിൽ നിന്നും സന്തോഷിന്റെ ഗാനം അവതരിപ്പിച്ച് സുരേഷ് ഗോപി

  Kaval | നിങ്ങൾക്കുമാകാം കോടീശ്വരനിൽ നിന്നും ഗായകനിലേക്ക്; 'കാവൽ' സിനിമയിൽ നിന്നും സന്തോഷിന്റെ ഗാനം അവതരിപ്പിച്ച് സുരേഷ് ഗോപി

  Suresh Gopi introduces singer in Kaval movie | തന്റെ പുതിയ ചിത്രമായ 'കാവലിൽ' സന്തോഷ് എന്ന പിന്നണിഗായകനെ അവതരിപ്പിച്ച് സുരേഷ് ഗോപി

  സന്തോഷും സംഗീതയും സുരേഷ് ഗോപിക്കൊപ്പം

  സന്തോഷും സംഗീതയും സുരേഷ് ഗോപിക്കൊപ്പം

  • Share this:
   2019-20 നിങ്ങൾക്കുമാകാം കോടീശ്വരൻ അഞ്ചാം സീസണിലെ മത്സരാര്ഥിയായിരുന്നു സംഗീത. അവർക്കൊപ്പം വേദിയിൽ എത്തിയതാണ് സന്തോഷ്. പാട്ടുകാരനാണ് സന്തോഷ്. ആ വേദിയിൽ സന്തോഷ് മനോഹരമായി പാടി. യേശുദാസ് മാത്രം പാടിയാലേ ആസ്വാദ്യമാകൂ എന്ന് സുരേഷ് ഗോപി കരുതിയ ശ്രീരാഗമോ... എന്ന ഗാനം പാടി സന്തോഷ് സുരേഷ് ഗോപിയുടെ മനംകവർന്നു. ഒരു സിനിമയിൽ പാടിയ ശേഷമേ മരിക്കാവൂ എന്ന സന്തോഷിന്റെ ആഗ്രഹം സംഗീതയാണ് തുറന്നു പറഞ്ഞത്.

   ശാരീരിക വൈഷമ്യങ്ങളുള്ള സന്തോഷിന്റെ ആഗ്രഹം നിറവേറ്റാനുള്ള സുരേഷ് ഗോപിയുടെ തീരുമാനം പൂർത്തിയായിരിക്കുകയാണ് 'കാവൽ' എന്ന സിനിമയിലൂടെ. രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവലിലൂടെ അങ്ങനെ സന്തോഷ് ചലച്ചിത്ര പിന്നണിഗായകനായിരിക്കുന്നു. കാർമേഘം മൂടുന്നു... എന്ന പാട്ടാണ് സന്തോഷ് ആലപിച്ചിട്ടുളളത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകിയിരിക്കുന്നു.

   സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കാവല്‍' നവംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.   നിതിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രമാണ് 'കാവൽ'. സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

   ഇതിന് പുറമേ രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, കണ്ണന്‍ രാജന്‍ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ല്‍സന്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അംബിക മോഹന്‍, അനിത നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   നിഖില്‍ എസ്. പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

   മേക്കപ്പ്- പ്രദീപ് രംഗന്‍, ആര്‍ട്- ദിലീപ് നാഥ്, വസ്ത്രധാരണം- നിസാര്‍ റഹ്മത്ത്, ഫൈറ്റ്- സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം. സൗണ്ട് ഡിസൈന്‍- അരുണ്‍ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍. ചീഫ് അസ്സോസിയേറ്റ്- സനൽ വി. ദേവൻ, സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ്- പൗലോസ് കുറുമട്ടം. സഹ സംവിധായകന്‍- രഞ്ജിത്ത് മോഹന്‍.

   സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഓള്‍ഡ് മോങ്ക്

   Summary: Suresh Gopi introduces Santhosh, a differently-abled man as playback singer in his upcoming movie Kaval, directed by Nithin Renji Panicker. Suresh Gopi narrates how he met Santhosh from the fifth edition of Ningalkkumakam Kodeeswaran
   Published by:user_57
   First published:
   )}