• HOME
  • »
  • NEWS
  • »
  • film
  • »
  • Paappan | സുരേഷ് ഗോപി- ജോഷി ചിത്രം 'പാപ്പൻ' പാക്ക് അപ്പ് ആയി

Paappan | സുരേഷ് ഗോപി- ജോഷി ചിത്രം 'പാപ്പൻ' പാക്ക് അപ്പ് ആയി

Paappan | പാലായിലായിരുന്നു അവസാന ഷെഡ്യൂൾ

പാപ്പൻ

പാപ്പൻ

  • Share this:
    മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും (Joshiy) സുരേഷ് ഗോപിയും (Suresh Gopi) ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'പാപ്പന്റെ' (Paappan) ചിത്രീകരണം പൂർത്തിയായി. പാലായിലായിരുന്നു അവസാന ഷെഡ്യൂൾ.

    വിജയ ചിത്രമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന 'പാപ്പൻ' സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ സിനിമയാണ്. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പന് അവകാശപ്പെട്ടതാണ്. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

    'വാഴുന്നോർ' ആണ് ഇതിനു മുൻപ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.

    ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

    1986ൽ പുറത്തിറങ്ങിയ 'സായം സന്ധ്യ' എന്ന സിനിമയിലൂടെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ തുടക്കം. മമ്മൂട്ടി നായകനായ ചിത്രത്തിലെ രവി എന്ന കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടേത്. പിന്നീട് അങ്ങോട്ട് നായർ സാബ് (1989), ഭൂപതി (1997), ലേലം (1998), വാഴുന്നോർ (1998), പത്രം (1999), ട്വന്റി ട്വന്റി (2008), സലാം കശ്‌മീർ (2014) തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചു.

    പാലാ, ഈരാറ്റുപേട്ട പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ.ജെ. ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം - സുജിത് ജെ. നായർ, ഷാജി.

    എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ; ആർട്ട്- നിമേഷ് എം. താനൂർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ്- ഓൾഡ് മങ്ക്സ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നു.

    Summary: Suresh Gopi- Joshiy movie Paappan finished shooting. Final schedule was progressing in Pala. The movie reunited the super star actor and director for a solo hero movie after a gap of 22 years. Suresh Gopi reprises the role of an IPS officer
    Published by:user_57
    First published: