• HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi | സുരേഷ് ഗോപിയുടെ 'മേ ഹും മൂസ'യുടെ ചിത്രീകരണം വലിയ പെരുന്നാളിന് പൂർത്തിയായി

Suresh Gopi | സുരേഷ് ഗോപിയുടെ 'മേ ഹും മൂസ'യുടെ ചിത്രീകരണം വലിയ പെരുന്നാളിന് പൂർത്തിയായി

ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ഈ ചിത്രത്തിൽ മൂസ എന്ന മലപ്പുറംകാരൻ്റെ ജീവിതകഥയാണ് പറയുന്നത്. സുരേഷ് ഗോപി ഈ കഥാപാത്രമായി വേഷമിടും

ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്കുകളിൽ ഒന്ന്

ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്കുകളിൽ ഒന്ന്

  • Last Updated :
  • Share this:
    സുരേഷ് ഗോപി (Suresh Gopi), പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം സംവിധാനം ചെയ്യുന്ന 'മേ ഹും മൂസ' (Mei Hoom Moosa) എന്ന ചിത്രത്തിന്റെ ചിത്രീകരണം വലിയ പെരുന്നാളിന് പൂർത്തിയാക്കി പാക്കപ്പായി. എത്രയും വേഗം എഡിറ്റിംഗ്, ഡബ്ബിങ് ജോലികൾ പൂർത്തിയാക്കി സെപ്റ്റംബർ 30ന് റിലീസ് ചെയ്യുമെന്ന് പ്രൊഡ്യൂസർ തോമസ് തിരുവല്ല അറിയിച്ചു.

    ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, സൃന്ദ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    സുരേഷ് ഗോപിയുടെ 253-ാമത്തെ സിനിമയാണ്. നിരവധി പ്രത്യേകതകളോടെ ഒരുക്കുന്ന ഈ ചിത്രം 1998 മുതൽ 2019 വരെയുള്ള കാലയളവിൽ അരങ്ങേറുന്നതാണ്. ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ഈ ചിത്രത്തിൽ മൂസ എന്ന മലപ്പുറംകാരൻ്റെ ജീവിതകഥയാണ് പറയുന്നത്. സുരേഷ് ഗോപി ഈ കഥാപാത്രമായി വേഷമിടും. ഈ കാലയളവിലൂടെയുള്ള മൂസയുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ചിത്രം.

    ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളായ പഞ്ചാബിലെ വാഗാ, കാർഗിൽ, പുഞ്ച്, ജയ്പ്പൂർ, ഡൽഹി, മലപ്പുറം, പൊന്നാനി, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ ഈ ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുകയാണന്ന് സംവിധായകനായ ജിബു ജേക്കബ് പറഞ്ഞു. നർമ്മവും പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകങ്ങളാണ്.

    കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ
    ഡോ: സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.

    തിരക്കഥ- റൂബേഷ് റെയിന്‍, ഗാനരചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റർ- സൂരജ് ഇ. എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളർ- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടർ-ഷബില്‍, സിന്റോ, ബോബി; സ്റ്റില്‍സ്- അജിത് വി. ശങ്കര്‍, ഡിസൈനർ- ഈസ്‌തെറ്റിക് കുഞ്ഞമ്മ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

    Summary: Shooting of Suresh Gopi movie 'Mei Hoom Moosa' got wrapped. The film narrates the life of Moosa, a man from Malappuram from the year 1998 to 2019. The film is extensively shot across the bordering areas of India and in Kerala. The movie is touted to be of pan Indian nature
    Published by:user_57
    First published: