HOME /NEWS /Film / Paappan | പാപ്പൻ 'പാൻ -ഇന്ത്യ'യായി; വൻ തുകയ്ക്ക് ഡീൽ ഉറപ്പിച്ചു എന്ന് വിവരം

Paappan | പാപ്പൻ 'പാൻ -ഇന്ത്യ'യായി; വൻ തുകയ്ക്ക് ഡീൽ ഉറപ്പിച്ചു എന്ന് വിവരം

പാപ്പൻ

പാപ്പൻ

മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും

  • Share this:

    മൂന്നു ദിവസം കൊണ്ട് 11.56 കോടി എന്ന ബോക്സ് ഓഫീസ് സംഖ്യ തൊട്ട സുരേഷ് ഗോപി (Suresh Gopi) ചിത്രം 'പാപ്പൻ' (Paappan) ഇനി പാൻ-ഇന്ത്യൻ റിലീസിന്. UFO സിനി മീഡിയ നെറ്റ്‌വർക്ക് ആണ് സിനിമയുടെ മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഇത് വൻ തുകയുടെ ഡീൽ ആണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും.

    വർഷങ്ങൾക്ക് മുൻപ് സംഭവിച്ച കൊലപാതകവുമായി ബന്ധമുള്ള കൊലപാതക പരമ്പരകളുടെ അന്വേഷണമാണ് സിനിമയുടെ പ്രതിപാദ്യം.

    ആർ.ജെ. ഷാൻ രചിച്ച ക്രൈം ത്രില്ലർ ചിത്രം, ഒരു ദശാബ്ദത്തിന് ശേഷം സംവിധായകൻ ജോഷിയുമായി സുരേഷ് ഗോപി കൈകോർത്ത ചിത്രമാണ്. സുരേഷ് ഗോപിയെ കൂടാതെ കനിഹ, നീത പിള്ള, നൈല ഉഷ, ഗോകുൽ സുരേഷ്, ചന്ദുനാഥ്, ആശാ ശരത്, ടിനി ടോം, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസുകാരനായി സുരേഷ് ഗോപി എത്തുമ്പോൾ, കുങ്ഫു മാസ്റ്ററിൽ ആക്ഷൻ നായികയായി കണ്ട നീത അദ്ദേഹത്തിന്റെ മകളായ വിൻസി എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നൈല ഉഷയും കനിഹയുമാണ് ചിത്രത്തിലെ സുരേഷ് ഗോപിയുടെ നായികമാർ. ഗോകുൽ സുരേഷ് തന്റെ അച്ഛൻ സുരേഷ് ഗോപിയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ.

    Summary: Suresh Gopi movie has set the cash registers ringing with a whopping three-day collection of Rs 11.56 crores. Now that the movie is gearing up for a pan-Indian release. "#Paappan @TheSureshGopi mass entertainer from veteran #Joshiy is turning out to be a super hit in #Kerala, theatres are overjoyed. Now it’s pan India theatricals have been snapped by @UFOMoviez for a huge amount! Rest of India release Aug 5," tweeted trade analyst cum critic Sreedhar Pillai

    First published:

    Tags: Paappan movie, Suresh Gopi, Suresh gopi films