• HOME
  • »
  • NEWS
  • »
  • film
  • »
  • Paappan | സുരേഷ് ഗോപിയുടെ 'പാപ്പൻ' ജൂലൈ മാസത്തിൽ തിയേറ്ററുകളിലേക്ക്

Paappan | സുരേഷ് ഗോപിയുടെ 'പാപ്പൻ' ജൂലൈ മാസത്തിൽ തിയേറ്ററുകളിലേക്ക്

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഗോപിയും ആദ്യമായി ബിഗ് സ്‌ക്രീനിൽ ഒന്നിച്ച്

പാപ്പൻ

പാപ്പൻ

  • Last Updated :
  • Share this:
    കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്സ്മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ- മാസ് ചിത്രമായ 'പാപ്പൻ' (Paappan movie) ജൂലൈ 29ന് പ്രദർശനത്തിനെത്തും. ശ്രീ ഗോകുലം മൂവീസ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.

    ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരാണ് നിർമ്മാതാക്കൾ. ഏബ്രഹാം മാത്യു മാത്തൻ എന്ന ഐ.പി.എസ്. റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുക.

    ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം. ഗോകുൽ സുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീതാ പിള്ളയാണ് നായിക.

    കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ജനാർദ്ദനൻ, നന്ദലാൽ, ചന്തു നാഥ്, അച്ചുതൻ നായർ, സജിതാ മoത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ, ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ
    എന്നിവരും പ്രധാന താരങ്ങളാണ്.

    ആർ.ജെ. ഷാനിൻ്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്, ജ്യോതിഷ് കാശി; സംഗീതം - ജെയ്ക്സ് ബിജോയ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്യൂം ഡിസൈൻ- പ്രവീൺ വർമ്മ, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി, അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, സി.വി. പ്രവീൺ, സുജിത് ജെ. നായർ, ഷാജി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ (യു.എസ്.എ.), തോമസ് ജോൺ (യു.എസ്.എ.), കൃഷ്ണമൂർത്തി; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -വിജയ് ജി.എസ്., പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, പി.ആർ.ഒ. - വാഴൂർ ജോസ്, സ്റ്റിൽസ് - നന്ദു ഗോപാലകൃഷ്ണൻ.

    ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

    Summary: Malayalam movie Paappan having Suresh Gopi playing the lead role is up for a release on July 29, 2022. The movie also marks a coming together of Suresh Gopi along with his son Gokul Suresh marking a first in Malayalam cinema. Suresh Gopi dons khaki in big screen after 10 years
    Published by:user_57
    First published: