• HOME
  • »
  • NEWS
  • »
  • film
  • »
  • SG 251 | കൈയില്‍ കത്തിയുമായി സുരേഷ് ഗോപി; SG 251ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

SG 251 | കൈയില്‍ കത്തിയുമായി സുരേഷ് ഗോപി; SG 251ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്ത് വന്നത്.

  • Last Updated :
  • Share this:
    സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തിന്റ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്ത് വന്നത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രം SG 251 എന്ന ടാഗില്‍ ആണ് അറിയപ്പെടുന്നത്.

    വേറിട്ട ലുക്കില്‍ ആണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. കൃതാവ് നീട്ടി വളര്‍ത്തി കൈയില്‍ കത്തിയുമായിയുള്ള താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

    Also Read-HBD Suresh Gopi | മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്ക്ക് ഇന്ന് 64-ാം പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍

    കഴിഞ്ഞ വര്‍ഷമാണ് ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. സാള്‍ട് ആന്‍ഡ് പെപ്പര്‍ ലൂക്കില്‍ ആയിരുന്നു ഫസ്റ്റ് ലൂക്ക് പോസ്റ്ററില്‍ താരം പ്രത്യക്ഷപെട്ടത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ഒരു റിവഞ്ച് ഡ്രാമയാണ് SG 251.



    എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ദ്രുത വേഗത്തില്‍ നടന്നു വരുകയാണ്. വാര്‍ത്താ പ്രചരണം - ജിനു അനില്‍കുമാര്‍, വൈശാഖ് സി വടക്കേവീട്, മാര്‍ക്കറ്റിങ് - എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍

    സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രമാണ് ഇത്. ജോഷിയുടെ പാപ്പന്‍, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പന്‍, ജിബു ജേക്കബിന്റെ മേം ഹൂം മൂസ, ജയരാജിന്റെ ഇന്നലെ പ്രഖ്യാപിച്ച ഹൈവേ 2 എന്നിവയാണ് സുരേഷ് ഗോപിയുടേതായി പുറത്തുവരാനുള്ള മറ്റു ചിത്രങ്ങള്‍.
    Published by:Jayesh Krishnan
    First published: