• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഗർഭിണികളെ കണ്ടാൽ ഇനിയും അനുഗ്രഹിക്കും'; വിവാദങ്ങൾക്കു മറുപടിയുമായി സുരേഷ് ഗോപി

'ഗർഭിണികളെ കണ്ടാൽ ഇനിയും അനുഗ്രഹിക്കും'; വിവാദങ്ങൾക്കു മറുപടിയുമായി സുരേഷ് ഗോപി

Suresh Gopi responds on blessing a pregnant woman during poll campaign | നിറവയറിൽ തൊട്ട് അനുഗ്രഹിച്ചതിന് നേരിട്ട വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

ശ്രീലക്ഷ്മിക്കും കുടുംബത്തിനുമൊപ്പം സുരേഷ് ഗോപി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപിയും ശ്രീലക്ഷ്മിയും

ശ്രീലക്ഷ്മിക്കും കുടുംബത്തിനുമൊപ്പം സുരേഷ് ഗോപി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപിയും ശ്രീലക്ഷ്മിയും

  • Last Updated :
  • Share this:
    തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗർഭിണിയുടെ നിറവയറിൽ തൊട്ട് അനുഗ്രഹിച്ചതിന് നേരിട്ട വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി. ഒരു ചാനൽ അഭിമുഖത്തിലാണ് സുരേഷ് ഗോപി നയം വ്യക്തമാക്കുന്നത്. ഇതേതുടർന്ന് ഗർഭിണിയായ തൃശൂർ സ്വദേശിനി ശ്രീലക്ഷ്മിക്കു നേരെ വളരെ മോശമായ തരത്തിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ പ്രചാരണ കാലത്തും, പ്രചാരണ ശേഷം സുരേഷ് ഗോപിയും ശ്രീലക്ഷ്മിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചിരുന്നു. സുരേഷ് ഗോപി പറയുന്നതിങ്ങനെ.

    Read: സുരേഷ് ഗോപി വാക്ക് പാലിച്ചു; ആശ്വാസ വാക്കുമായി ശ്രീലക്ഷ്മിയെ കാണാൻ എത്തി

    'എത്രയോ വര്‍ഷമായിട്ട് ഞാന്‍ ചെയ്യുന്നതാണ്. എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്. ഇനികണ്ടാലും അനുഗ്രഹിക്കും. വിവാദമില്ല,? അത് ചിലരുടെ അസുഖമാണ്. അവരുടെ മാനസിക രോഗമാണത്. അവരതിന് ഏവിടെങ്കിലും പോയി നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിച്ചോട്ടെ,? നമുക്ക് വീട്ടിലേക്ക് കല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യ എന്നു പറയുന്നത് ചേട്ടത്തിയമ്മ എന്നാണ് നമ്മള്‍ വിളിക്കുന്നത്. നമ്മുടെ സ്വന്തം അമ്മയേക്കാള്‍ സ്ഥാനമാണ്. ആ സംസ്‌കാരമില്ലാത്തവന്മാര്‍ക്ക് അങ്ങനെ പലതും പറയാം. അവന്മാര് അങ്ങനെ പോയി ദ്രവിച്ച് തീര്‍ന്നോട്ടെ'.

    First published: