നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ് ദേവരകൊണ്ടയുടെ അച്ഛൻ വേഷം ചെയ്യാൻ സുരേഷ് ഗോപി? സത്യാവസ്ഥയിതാണ്

  വിജയ് ദേവരകൊണ്ടയുടെ അച്ഛൻ വേഷം ചെയ്യാൻ സുരേഷ് ഗോപി? സത്യാവസ്ഥയിതാണ്

  Suresh Gopi rubbishes rumours of him playing Vijay Deverakonda's father in Telugu | ഇരുവരുടേതുമായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നു എന്ന വാർത്തയുടെ സത്യാവസ്ഥയുമായി സുരേഷ് ഗോപി

  സുരേഷ് ഗോപി, വിജയ് ദേവരകൊണ്ട

  സുരേഷ് ഗോപി, വിജയ് ദേവരകൊണ്ട

  • Share this:
   തെലുങ്ക് സിനിമയിലെ യുവ നടൻ വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം 'ഫൈറ്റർ' ഉടനെ ചിത്രീകരണം ആരംഭിക്കാൻ തയാറെടുക്കുകയാണ്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയാണ് 'ഫൈറ്റർ'. പ്രണയവും സ്പോർട്സും ഇടകലർന്ന പ്രമേയമുള്ള സിനിമയിൽ അച്ഛൻ-മകൻ ബന്ധത്തിന്റെ ഊഷ്മളതയും പ്രധാന പങ്ക് വഹിക്കുന്നു.

   ഈ സിനിമ പ്രഖ്യാപിച്ചത് മുതൽ ഇതിൽ നടൻ സുരേഷ് ഗോപി വിജയ്‌യുടെ അച്ഛന്റെ വേഷം ചെയ്യുമെന്ന് വാർത്ത പരന്നിരുന്നു. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത 'കാവൽ' എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് സുരേഷ് ഗോപി പൂർത്തിയാക്കിയത്. ഇതിനു ശേഷം വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ 'ഒറ്റക്കൊമ്പൻ' എന്ന സിനിമയും സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്നു.

   'ഒറ്റക്കൊമ്പനിൽ' വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്‌ഡിയിൽ സംഗീതം പകർന്ന ഹർഷവർധൻ രാമേശ്വർ ആണ് സംഗീത സംവിധായകൻ.

   അനന്യ പാണ്ഡെയാണ് കരൺ ജോഹറും സംവിധായകൻ പുരി ജഗന്നാഥും ചേർന്ന് നിർമ്മിക്കുന്ന 'ഫൈറ്ററിലെ' നായിക.
   എന്നാൽ സുരേഷ് ഗോപിയും വിജയ് ദേവരകൊണ്ടയുമായി ഒരു ചിത്രത്തിന്റെയും ചർച്ച നടന്നിട്ടില്ലെന്ന് ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ സുരേഷ് ഗോപിയുടെ ടീം വ്യക്തമാക്കി. എങ്ങനെ ഏതെങ്കിലും ഒരു സിനിമ വരികയാണെങ്കിൽ അക്കാര്യം തീർച്ചപ്പെടുത്തിയ വിവരം അറിയിക്കാമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
   Published by:user_57
   First published: