• HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi@250 അതേ സ്ക്രിപ്റ്റ്; അതേ ക്രൂ; സുരേഷ് ഗോപിയുടെ 250ാം ചിത്രം; 100 താരങ്ങള്‍ പുതിയ പേര് ഇന്ന് പ്രഖ്യാപിക്കും

Suresh Gopi@250 അതേ സ്ക്രിപ്റ്റ്; അതേ ക്രൂ; സുരേഷ് ഗോപിയുടെ 250ാം ചിത്രം; 100 താരങ്ങള്‍ പുതിയ പേര് ഇന്ന് പ്രഖ്യാപിക്കും

സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 6 മണിക്ക് പ്രേക്ഷകരുടെ പ്രിയങ്കരരായ നൂറിലേറെ സെലിബ്രിറ്റികൾ ചേർന്ന് പുറത്തിറക്കുന്നു

Suresh Gopi @ 250

Suresh Gopi @ 250

  • Last Updated :
  • Share this:
    അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കപ്പെടുന്ന വിജയദശമി നാളിൽ മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസമെന്‍റാണ് ഒരുങ്ങുന്നത്. സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 6 മണിക്ക് പ്രേക്ഷകരുടെ പ്രിയങ്കരരായ നൂറിലേറെ സെലിബ്രിറ്റികൾ ചേർന്ന് പുറത്തിറക്കുന്നു.

    കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോടതി വരെ എത്തിയ സാഹചര്യത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിക്കുന്നത്. പ്രഥ്വിരാജ് ലിസ്റ്റിൽ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

    Also Read Suresh Gopi @ 250 | 'പ്രതികാരം എന്റേതാണ്, അത് ഞാൻ വീട്ടിയിരിക്കും' തീഷ്ണമായ സ്വരത്തിൽ സുരേഷ് ഗോപി@250

    വിവാദത്തിന് കാരണമായ കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസാണ്. ജിനു എബ്രഹമാണ് തിരക്കഥാകൃത്ത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരും സുരേഷ് ഗോപി ചിത്രത്തിന്റെ തിരക്കഥയും തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.
    Published by:user_49
    First published: