HOME » NEWS » Film » MOVIES SURESH GOPIS 250TH FILM TITLE ANNOUNCED BY 100 STARS OF MALAYALAM FILM

Suresh Gopi@250 സുരേഷ് ഗോപിയുടെ 250ാം ചിത്രം 'ഒറ്റക്കൊമ്പൻ'; പേര് പുറത്തുവിട്ടത് 100 താരങ്ങള്‍ ചേർന്ന്

മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസമെന്‍റാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് വേണ്ടി നടന്നത്

News18 Malayalam
Updated: October 26, 2020, 6:15 PM IST
Suresh Gopi@250 സുരേഷ് ഗോപിയുടെ 250ാം ചിത്രം 'ഒറ്റക്കൊമ്പൻ'; പേര് പുറത്തുവിട്ടത് 100 താരങ്ങള്‍ ചേർന്ന്
സുരേഷ് ഗോപി @250
  • Share this:
മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസമെന്‍റാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് വേണ്ടി നടന്നത്. 'ഒറ്റക്കൊമ്പൻ' എന്നാണ് സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരരായ നൂറിലേറെ സെലിബ്രിറ്റികൾ ചേർന്നാണ് പേര് പുറത്തുവിട്ടത്.

മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോടതി വരെ എത്തിയ സാഹചര്യത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം ഇത്രയും ശ്രദ്ധ നേടിയത്. എന്നാൽ നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Youtube Video

വിവാദത്തിന് കാരണമായ കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസാണ്. ജിനു എബ്രഹമാണ് തിരക്കഥാകൃത്ത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരും സുരേഷ് ഗോപി ചിത്രത്തിന്റെ തിരക്കഥയും തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.
Published by: user_49
First published: October 26, 2020, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories