നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്'

  'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്'

  Suresh Gopi's next movie titled Kaval | സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

  സുരേഷ് ഗോപി

  സുരേഷ് ഗോപി

  • Share this:
   കസബക്കു ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാവൽ എന്ന് പേരിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ മകനാണ് നിതിൻ. 'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്' എന്ന വാചകത്തോടെ സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു.

   സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ രണ്ടാം വരവിലെ ഈ ചിത്രം നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. അനൂപ് സത്യന്റെ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്നു.

   ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ഇമോഷൻ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു.

   ലാൽ ഇതിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സയാ ഡേവിഡ്, ഐ എം വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ, രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

   ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.സംഗീതം: രഞ്ജിൻ രാജ്.   First published:
   )}