മലയാള സിനിമയിൽ വീണ്ടും പ്രേതകാലമോ? ഹൊറർ ചിത്രവുമായി സുരേഷ് ഉണ്ണിത്താൻ

Suresh Unnithan directorial Kshanam starts rolling | സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിതമാണ് 'ക്ഷണം'

news18india
Updated: June 20, 2019, 1:32 PM IST
മലയാള സിനിമയിൽ വീണ്ടും പ്രേതകാലമോ? ഹൊറർ ചിത്രവുമായി സുരേഷ് ഉണ്ണിത്താൻ
ക്ഷണം
  • Share this:
ഭരത്, ലാൽ, അജ്മൽ അമീർ, ബെെജൂ സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിതമാണ് 'ക്ഷണം'. ദഷാൻ മൂവി ഫാക്ടറി, റോഷൻ പിക്ചേഴ്സ് എന്നീ ബാനറിൽ സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ക്ഷണം എന്ന ചിത്രത്തിൽ പുതുമുഖം സ്നേഹ അജിത്ത് നായികയാവുന്നു. ദേവൻ, റിയാസ് ഖാൻ, പി. ബാലചന്ദ്രൻ, മാല പാർവ്വതി തുടങ്ങിയ പ്രമുഖർക്കാെപ്പം കിനാവള്ളി ഫെയിം കൃഷ്, പതിനെട്ടാം പടി ഫെയിം ചന്തുനാഥ്, പടയോട്ടം ഫെയിം ആനന്ദ് രാധാകൃഷ്ണൻ എന്നീ യുവ താരങ്ങളും ഈ ചിത്രത്തിലഭിനയിക്കുന്നു.

'ജാതകം' എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സുരേഷ് ഉണ്ണിത്താൻ, അഞ്ച്

സംസ്ഥാന അവാർഡുകൾ നേടിയ 'അയാൾ' എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന ക്ഷണത്തിന്റെ കഥ,തിരക്കഥ, സംഭാഷണം ശ്രീകുമാർ ആരൂക്കുറ്റി. ജെമിൻ ജോം അയ്യനേത്ത് ഛായാഗ്രഹണം നിർവ്വിക്കുന്നു. എസ് രമേശൻ നായർ, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരയാണൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ആർ. സോമശേഖരൻ, വിഷ്ണു മോഹൻ സിത്താര എന്നിവർ സംഗീതം പകരുന്നു.

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രേത സിനിമകളുടെ കാലഘട്ടത്തെ തിരിച്ചു കൊണ്ടുവരുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. ജയസൂര്യ ചിത്രം പ്രേതം 2ന് ശേഷം ആകാശഗംഗ രണ്ടാം ഭാഗവുമായി വിനയൻ എത്തിയിട്ടുണ്ട്.

First published: June 20, 2019, 1:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading