• HOME
  • »
  • NEWS
  • »
  • film
  • »
  • ഗജ ചുഴലിക്കാറ്റ്: സൂര്യ കുടുംബം വൻ തുക സംഭാവന ചെയ്യുന്നു

ഗജ ചുഴലിക്കാറ്റ്: സൂര്യ കുടുംബം വൻ തുക സംഭാവന ചെയ്യുന്നു

  • Last Updated :
  • Share this:
    ഗജ ചുഴലിക്കാറ്റിൽ കഷ്ടതയനുഭവിക്കുന്നവർക്ക് സൂര്യ കുടുംബത്തിന്റെ കൈത്താങ്ങ്. വിവിധ എൻ.ജി.ഒകൾ വഴി 50 ലക്ഷം രൂപയാണ് കുടുംബത്തിൽ നിന്നും സൂര്യ, പിതാവ് ശിവകുമാർ, സഹോദരൻ കാർത്തി, ഭാര്യ ജ്യോതിക, സൂര്യയുടെ 2D എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ കണക്കായി സംഭാവന ചെയ്യുന്നത്. കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ സമയം സൂര്യ-കാർത്തി സഹോദരന്മാർ അടിയന്തിര സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

    സായ് പല്ലവി മലയാളത്തിൽ മടങ്ങിയെത്തുന്നു

    ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 45 ജീവനുകളാണ് തമിഴ് നാട്ടിൽ ഗജ ചുഴലിക്കാറ്റ് കവർന്നത്. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയിലെ വിളകൾ നശിച്ചിട്ടുണ്ട്. ആയിരത്തോളം കന്നുകാലികളും ചത്ത് പോയിട്ടുണ്ട്. നെല്ലും, നേന്ത്രപ്പഴവും, തേങ്ങയുമാണ് പ്രധാനമായും നശിച്ചു പോയിട്ടുള്ളത്. മരിച്ചു പോയവരുടെ കുടുംബങ്ങൾക്ക് തമിഴ് നാട് സർക്കാർ 10 ലക്ഷം രൂപ പ്രഖാപിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകും.

    കേരളത്തിലെ പ്രളയം പോലെ തന്നെ തീവ്ര നാശനഷ്ടങ്ങൾ വിതച്ച ചുഴലിക്കാറ്റിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സിനിമ ലോകവും ഒത്തു ചേരുകയാണ്. താരങ്ങളായ വരലക്ഷ്മി ശരത്കുമാർ, ജി.വി. പ്രകാശ് കുമാർ, വിശാൽ, ആത്മിക എന്നിവർ ഉൾപ്പെടെ സഹായം അഭ്യർത്ഥിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.

    First published: