Suriya| ഓസ്കാർ കമ്മിറ്റിയിലേക്ക് സൂര്യയ്ക്ക് ക്ഷണം; ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് താരം
Suriya| ഓസ്കാർ കമ്മിറ്റിയിലേക്ക് സൂര്യയ്ക്ക് ക്ഷണം; ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് താരം
ഇന്ത്യയിൽ നിന്ന് സൂര്യയെ കൂടാതെ കാജൽ, സംവിധായിക റീമ കഗ്തി എന്നിവർക്കാണ് ക്ഷണമുള്ളത്.
Last Updated :
Share this:
ഓസ്കാർ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് (Oscar organiser's membership committee)ക്ഷണം ലഭിച്ച് തമിഴ് താരം സൂര്യ(Suriya). ഇതായാണ് ഒരു തമിഴ് നടന് ക്ഷണം ലഭിക്കുന്നത്. ഈ വർഷത്തെ ക്ലാസിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസ് ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് സൂര്യയെ കൂടാതെ കാജൽ, സംവിധായിക റീമ കഗ്തി എന്നിവർക്കാണ് ക്ഷണമുള്ളത്. ഈ വർഷത്തെ ക്ലാസിൽ ഓസ്കാർ നാമനിർദേശം ലഭിച്ച 71 പേരും 15 ഓസ്കാർ ജേതാക്കളുമാണ് ഉണ്ടാകുക. ഇപ്പോഴിതാ ഓസ്കാർ ഓർഗനൈസർ അംഗത്വത്തിലേക്ക് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നു. ഓസ്കാർ കമ്മിറ്റിയിൽ ചേരുന്ന ആദ്യ തമിഴ് നടനാണ് സൂര്യ.
സംവിധായകരുടേയും എഴുത്തുകാരുടേയും ബ്രാഞ്ചിൽ ഈ വർഷത്തെ ഓസ്കാർ ജേതാക്കളായ അരിയാന ഡിബോസ്, ട്രോയ് കോട്സൂർ, CODA രചയിതാവും സംവിധായകനുമായ സിയാൻ ഹെഡർ എന്നിവർക്കും ക്ഷണമുണ്ട്. ഡെഡ്ലൈൻ ഡോട്ട് കോം റിപ്പോർട്ട് അനുസരിച്ച് ആകെ 17 ബ്രാഞ്ചുകളാണുള്ളത്. ക്ഷണിക്കപ്പെട്ടവർക്ക് ബ്രാഞ്ച് തിരഞ്ഞെടുത്ത് അതിന്റെ ഭാഗമാകാം.
ബില്ലി ഐലിഷ്, ഫിനിയാസ് ഒ'കോണൽ, കാട്രിയോണ ബാൽഫ്, ജെസ്സീ ബക്ക്ലീ, ഓൾഗ മെറിഡിസ്, കോഡി സ്മിറ്റ് മെക്ഫീ, അന്യ ടെയ്ലർ ജോയ് തുടങ്ങിയവർക്കും ഈ വർഷം ക്ഷണമുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.