നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ചേട്ടൻ വീട്ടിൽ തിരിച്ചെത്തി'; കോവിഡ് ബാധിതനായ സൂര്യയുടെ ആരോഗ്യവിവരങ്ങൾ അറിയിച്ച് കാർത്തി

  'ചേട്ടൻ വീട്ടിൽ തിരിച്ചെത്തി'; കോവിഡ് ബാധിതനായ സൂര്യയുടെ ആരോഗ്യവിവരങ്ങൾ അറിയിച്ച് കാർത്തി

  കോവിഡ് ബാധിതനാണെന്ന കാര്യം ദിവസങ്ങൾക്ക് മുമ്പ് സൂര്യ അറിയിച്ചത്

  suriya and karthi

  suriya and karthi

  • Share this:
   കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ തിരികെ വീട്ടിൽ എത്തി. സൂര്യയുടെ സഹോദരനും ചലച്ചിത്രതാരവുമായ കാർത്തിയാണ് ആരോഗ്യവിവരങ്ങൾ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

   കോവിഡ് ബാധിതനാണെന്ന കാര്യം ദിവസങ്ങൾക്ക് മുമ്പ് സൂര്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇതുസംബന്ധിച്ച് ട്വിറ്ററിൽ വിശദമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു.

   സംവിധായകൻ പാണ്ടിരാജയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്.

   ചെന്നൈയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം വീട്ടിൽ തിരികെയെത്തിയെന്നും ഇനിയുള്ള ദിവസങ്ങളിൽ വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കുമെന്നും കാർത്തിയുടെ ട്വീറ്റിൽ വ്യക്തമാക്കുന്നു.


   സുധ കൊങ്കാര സംവിധാനം ചെയ്ത സൂരറൈ പോട്ര് ആണ് സൂര്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
   You may also like:നടി ഷെർലിൻ ചോപ്രക്ക് ഇന്ന് പിറന്നാൾ; ആരാധകർക്കായി സൂപ്പർ ചിത്രങ്ങൾ പങ്കുവെച്ച് 'കാമസൂത്ര' നായിക

   നെറ്റ്ഫ്ലിക്സ് ചിത്രം നവരസയിലും സൂര്യ ഭാഗമാകുന്നുണ്ട്. ഒമ്പത് സംവധായകർ ചേർന്നൊരുക്കുന്ന ആന്തോളജിയാണ് നവരസ. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി.ആനന്ദ്, പൊന്റാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് സംവധായകർ.


   ചിത്രത്തിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ നായകനാകുന്നത്. മലയാളി താരം പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്.

   You may also like:'സോർട്ട് ആൻഡ് പെപ്പർ' കഥാപാത്രങ്ങളുമായി ബ്ലാക്ക് കോഫി ഫെബ്രുവരി 19ന്

   അരവിന്ദ് സ്വാമി, സിദ്ധാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൺ, അളഗം പെരുമാൾ, രേവതി, നിത്യ മേനോൻ, പാർവതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂർണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാർത്തിക്, അശോക് സെൽവൻ, റോബോ ശങ്കർ, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}