വിമാനത്തിന് പിന്നിൽ മുണ്ടു മടക്കി കുത്തി നിൽക്കുന്നയാളാണ് നടൻ സൂര്യ. താരത്തിന്റെ പുതിയ മുഖം. സൂര്യ38 എന്ന വർക്കിംഗ് ടൈറ്റിലിൽ നിന്നും നടന്റെ പുതിയ ചിത്രത്തിന് പേരിട്ടു. സൂരറെയ് പോട്ട്റ് എന്നാണ് ഇരുധി സുട്ട്റ് സംവിധായകൻ സുധാ കോങ്ങാറയുടെ ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ടൈറ്റിൽ അനൗൺസ്മെന്റ് വേളയിലാണ് ഈ ലുക്കും ഒപ്പം റിലീസ് ചെയ്തത്. ട്വിറ്റർ വഴി സൂര്യ തന്നെയാണ് ടൈറ്റിൽ ലുക് പുറത്തു വിട്ടത്.
സംവിധായകന്റെ മൂന്നാമത് ചിത്രമാണിത്. വെങ്കടേഷ് നായകനായ ഗുരുവാണ് മറ്റൊരു ചിത്രം. ജി.വി. പ്രകാശ് സംഗീത സംവിധാനം നിർവ്വഹിക്കും. സൂര്യ നിർമ്മാതാവിന്റെ വേഷം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. അധികം വൈകാതെ സൂര്യയുടെ മാസ്സ് പടം എൻ.ജി.കെ. തിയേറ്ററുകളിലെത്തും. മെയ് 31 ആണ് റിലീസ് തിയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
നന്ദ ഗോപാലൻ കുമരൻ എന്ന നായക കഥാപാത്രത്തെ സൂര്യ അവതരിപ്പിക്കും. മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്ന കാപ്പാൻ മറ്റൊരു ചിത്രമാണ്. ഏപ്രിൽ 14ന് കാപ്പാൻ ടീസർ പ്രേക്ഷക മുന്നിലെത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.