• HOME
  • »
  • NEWS
  • »
  • film
  • »
  • ലൂസിഫറിൽ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് ഇതാണോ?

ലൂസിഫറിൽ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് ഇതാണോ?

Lucifer surprise: വീണ്ടും ഊഹാപോഹങ്ങൾ

  • Last Updated :
  • Share this:
    പേര് പറയാത്ത ഒരു അതിഥി താരം. പൃഥ്വിരാജ് സംവിധാനത്തിൽ പുറത്തിറങ്ങുന്ന ലൂസിഫറിൽ തുടക്കം മുതലേ കേൾക്കുന്ന ഊഹാപോഹങ്ങളിൽ ഒന്നാണിത്. ഇതിനെതിരെ ചിത്രത്തിൻറെ അണിയറക്കാർ തന്നെ മുന്നോട്ടു വന്നിട്ടുമുണ്ടായിരുന്നു. 26 കഥാപാത്രങ്ങളുടെ പേര് പുറത്തിറക്കിയിട്ടും, ഇപ്പറഞ്ഞൊരാൾ അവിടെയെങ്ങും ഇല്ലായിരുന്നു. എന്നാൽ ഇന്നലെ ലൂസിഫർ ട്രെയ്‌ലർ പുറത്തിറങ്ങിയത് മുതൽ വീണ്ടും അത്തരം ചോദ്യങ്ങൾക്ക് തീപിടിക്കുകയാണ്. ഒരു സീനിൽ പൃഥ്വിരാജുമായി ആകാര സാദൃശ്യം തോന്നുന്ന, എന്നാൽ വ്യക്തത ഇല്ലാത്ത ഒരു കഥാപാത്രത്തെ ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിക്കുന്നത്. ഇത് പൃഥ്വിരാജ് ആണോ എന്നും, കാത്തുവച്ച സർപ്രൈസ് സംവിധായകന്റെ തന്നെ രംഗപ്രവേശമാണോ എന്നുമാണ് ചോദ്യം?



    ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ ട്രെൻഡിങ് നമ്പർ വൺ ആണ്. മോഹൻലാലിന്റെ അവതരണ‌‌ത്തോടെയാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ഉദ്യോഗജനകമായ രംഗങ്ങൾ ഒരു പൊളിറ്റിക്കൽ ത്രില്ലറ്റിന്റെ എല്ലാവിധ ചേരുവകളോടെയുമാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ഖദറണിഞ്ഞാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.

    First published: