ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർ ആയ യുവരാജ് സിംഗ് അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. അപ്രതീക്ഷിതമായ റിട്ടയർമെന്റ് ന്യൂസ് ആരാധകർക്കിടയിൽ വലിയ നിരാശയായിരുന്നു. യുവരാജിനെപ്പോലെ സീനിയർ ആയ ഒരു താരം അർഹിക്കുന്ന പോലെയുള്ള ഒരു വിരമിക്കൽ മത്സരം ബി.സി.സി.ഐ. നൽകിയില്ല എന്ന പരാതി ലോകമെമ്പാടുമുള്ള യുവി ഫാൻസിനിടയിൽ ഉയർന്നുവന്നിരുന്നു.
ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽക്കൂടി യുവിയുടെ ഒരുപാട് പോസ്റ്ററുകളും അദ്ദേഹത്തെപ്പറ്റിയുള്ള കുറിപ്പുകളും ആരാധകർ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഒരുപറ്റം യുവാക്കൾ ചേർന്നുചെയ്ത 2 മിനിറ്റ് 47 സെക്കൻഡ് ദൈർഘ്യമുള്ള വ്യത്യസ്തമായ ഒരു ട്രിബ്യൂട്ട് വീഡിയോ ആണ് 'ദി സർവൈവർ'.
ന്യൂഡിൽസ് പിക്ചേർസ് നിർമ്മിച്ച ഈ വീഡിയോ സംവിധാനം ചെയ്തത് ജിക്കു ജേക്കബ് പീറ്റർ ആണ്. ഇദ്ദേഹം ലൂസിഫറിന്റെ അസോസിയേറ്റ് ക്യാമറമാനായിരുന്നു. സിനിമാ താരം റോണി ഡേവിഡിന്റെ സാന്നിധ്യമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
വീഡിയോയുടെ തിരക്കഥയെഴുതിയിരിക്കുന്നത് വിപിൻ ചന്ദ്രനും സംഭാഷണങ്ങളെഴുതിയിരിക്കുന്നത് ദീപു എസ്. നായരുമാണ്. ഉണ്ണി ശിവൻ ക്യാമറ കൈകാര്യം ചെയ്യുന്നു. മ്യൂസിക്: ലിജിൻ ബാംബിനോ. വീഡിയോ എഡിറ്റ് ചെയ്തത് സഞ്ജു ടോം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.