• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സസ്പെൻസ് വിടാതെ സൂര്യയുടെ എൻജികെ പോസ്റ്റർ

news18
Updated: July 23, 2018, 2:31 PM IST
സസ്പെൻസ് വിടാതെ സൂര്യയുടെ എൻജികെ പോസ്റ്റർ
news18
Updated: July 23, 2018, 2:31 PM IST
സൂര്യ നായകനാകുന്ന എൻജികെ- നന്ദഗോപാലൻ കുമാരൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ആരാധകരെ ജിജ്ഞാസപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു ആദ്യ പോസ്റ്റർ. ഇപ്പോഴിത സസ്പെൻസ് പൊട്ടിക്കാതെ തന്നെ രണ്ടാമത്തെ പോസ്റ്ററും പുറത്തിറക്കി‌യിരിക്കുകയാണ്. സൂര്യയുടെ ജന്മദിനമായ ജൂലൈ 23ന് തന്നെ രണ്ടാമത്തെ പോസ്റ്ററും പുറത്തിറക്കി. മാർച്ച് അഞ്ചിനാണ് ആദ്യ പോസ്റ്റർ പുറത്തിറക്കിയത്.

സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എൻജികെ. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റിലയൻസ് എന്റർടൈൻമെന്റ്സാണ് വിതരണം.

ചിത്രത്തിൽ സായ് പല്ലവി, രാകുൽ പ്രീത് സിംഗ് എന്നിവരാണ് നായികമാരായി എത്തുന്നത്. . തെലുങ്ക് താരം ജഗപതി ബാബുവും  പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം. ദീപാവലിയോടനുബന്ധിച്ച് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് സൂചന.

സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാൽ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.   കെവി ആനന്ദ് ഒരുക്കുന്ന മെഗാബജറ്റ് ചിത്രമാണിത്. സയേഷയാണ് നായിക. ഈ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍