Dil Bechara Trailer|'കഥ പൂർത്തിയാക്കാതെ സുശാന്ത് മടങ്ങി'; ആരാധകരുടെ കണ്ണുനിറച്ച് അവസാന ചിത്രത്തിന്‍റെ ട്രെയിലർ

ജൂലൈ 24നാണ് ചിത്രത്തിന്‍റെ ഡിജിറ്റൽ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: July 6, 2020, 6:29 PM IST
Dil Bechara Trailer|'കഥ പൂർത്തിയാക്കാതെ സുശാന്ത് മടങ്ങി'; ആരാധകരുടെ കണ്ണുനിറച്ച് അവസാന ചിത്രത്തിന്‍റെ ട്രെയിലർ
ജൂലൈ 24നാണ് ചിത്രത്തിന്‍റെ ഡിജിറ്റൽ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്
  • Share this:
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രം ദിൽ ബേച്ചാരയുടെ ട്രെയിലർ റിലീസ് ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ജോൺ ഗ്രീനിന്‍റെ ബെസ്റ്റ് സെല്ലറായ 'ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്' എന്ന കഥയെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ സഞ്ജന സിംഗ് ആണ് സുഷാന്തിന്‍റെ നായികയായെത്തുന്നത്.

മെയ് എട്ടിന് തീയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം ലോക്ക് ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു. സുശാന്തിന്‍റെ മരണത്തെ തുടർന്ന് ചിത്രം OTT പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ജൂലൈ 24നാണ് ചിത്രത്തിന്‍റെ ഡിജിറ്റൽ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്  മുന്നോടിയായാണ് ട്രെയിലർ പുറത്തുവിട്ടത്.എന്നാൽ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നതിനെതിരെ സുശാന്തിന്‍റെ ആരാധകർ രംഗത്തെത്തിയിരുന്നു. താരത്തിന്‌ ആദരവായി ചിത്രം തിയറ്റർ റിലീസ് ചെയ്യണമെന്നായിരുന്നു ആവശ്യം.

സെയ്ഫ് അലി ഖാൻ, സ്വാസ്തിക മുഖർജി എന്നിവരും ദിൽ ബേച്ചാരേയിൽ സുപ്രധാന റോളുകളിലെത്തുന്നുണ്ട്. എ.ആർ.റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത്. സുശാന്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ മുകേഷ് ഛാബ്ര ആദ്യമായി സംവിധാനരംഗത്തേക്ക് കടക്കുന്ന ചിത്രമാണ് ദിൽ ബേച്ചാര. പ്രിയ കൂട്ടുകാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുമെന്ന് സുശാന്ത് നേരത്തെ തന്നെ വാക്കു കൊടുത്തിരുന്നു. ഈ വാക്ക് പാലിക്കുന്നതിനായി തിരക്കഥ പോലും വായിക്കാതെയാണ് ചിത്രത്തിന് സമ്മതം മൂളിയതെന്ന് മുകേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.


മികച്ച ഒരുപിടി ചിത്രങ്ങളുമായി കരിയറിൽ തിളങ്ങി നിന്ന സുശാന്ത് ഇക്കഴിഞ്ഞ ജൂൺ 14നാണ് ജീവനൊടുക്കിയത്. ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും താരം വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ.

 
Published by: Asha Sulfiker
First published: July 6, 2020, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading