'സുശാന്തിന്റെ മരണത്തിൽ ഒരു 'ഫൗൾ പ്ലേ' സംശയിക്കുന്നു; വിശദമായ അന്വേഷണം വേണമെന്ന് ADGPയായ സഹോദരീഭർത്താവ്

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും സുശാന്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണം സിനിമാമേഖലയ്ക്ക് മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുശാന്തിന്റെ അച്ഛനും കുടുംബാംഗങ്ങളും മുംബൈയിൽ എത്തിയതിന് ശേഷമായിരിക്കും അന്ത്യകർമങ്ങൾ നടക്കുക.

News18 Malayalam | news18
Updated: June 15, 2020, 5:10 PM IST
'സുശാന്തിന്റെ മരണത്തിൽ ഒരു 'ഫൗൾ പ്ലേ' സംശയിക്കുന്നു; വിശദമായ അന്വേഷണം വേണമെന്ന് ADGPയായ സഹോദരീഭർത്താവ്
സുശാന്ത് സിംഗ് രാജ്പുത്
  • News18
  • Last Updated: June 15, 2020, 5:10 PM IST
  • Share this:
നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ ചില സത്യസന്ധമല്ലാത്ത ഇടപെടലുകൾ സംശയിക്കുന്നതായി സഹോദരീഭർത്താവും എ ഡി ജി പിയുമായ ഒ.പി സിംഗ്. ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസർ കൂടിയാണ് ഒ.പി സിംഗ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണ്, അദ്ദേഹം ആത്മഹത്യ ചെയ്യില്ല. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നു' - നടന്റെ പാട്നയിലെ വീട്ടിലെത്തിയ ജൻ അധികാർ പാർട്ടി തലവൻ പപ്പു യാദവ് ആവശ്യപ്പെട്ടു. മുംബൈ ബാന്ദ്രയിലെ വീട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് 34കാരനായ നടനെ തൂങ്ങുമരിച്ച നിലയിൽ കണ്ടെത്തിയത്.

You may also like:പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS] ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി‍ [NEWS] അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]

ഛണ്ഡിഗഡിലാണ് അദ്ദേഹത്തിന്റെ സഹോദരി ജീവിക്കുന്നത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ സഹോദരീഭർത്താവ് സിംഗ് മുംബൈയിലേക്ക് പോയതായി സംസ്ഥാനത്ത് നിന്നുള്ള
ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും സുശാന്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണം സിനിമാമേഖലയ്ക്ക് മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുശാന്തിന്റെ അച്ഛനും കുടുംബാംഗങ്ങളും മുംബൈയിൽ എത്തിയതിന് ശേഷമായിരിക്കും അന്ത്യകർമങ്ങൾ നടക്കുക.

First published: June 15, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading