'റോഹ്മാൻ പ്രായം മറച്ചുവെച്ചു'; കാമുകനുമായുള്ള 15 വയസ് പ്രായവ്യത്യാസത്തെക്കുറിച്ച് സുസ്മിത സെൻ

കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. ഈ ബന്ധം തങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ബന്ധത്തെക്കുറിച്ച് സുസ്മിത പറഞ്ഞത്.

News18 Malayalam | news18
Updated: June 14, 2020, 11:31 PM IST
'റോഹ്മാൻ പ്രായം മറച്ചുവെച്ചു'; കാമുകനുമായുള്ള 15 വയസ് പ്രായവ്യത്യാസത്തെക്കുറിച്ച് സുസ്മിത സെൻ
സുസ്മിതയും റോഹ്മാനും
  • News18
  • Last Updated: June 14, 2020, 11:31 PM IST
  • Share this:
കാമുകൻ റോഹ്മാൻ ഷോളുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം സുസ്മിത സെൻ. പരിചയപ്പെട്ട ആദ്യനാളുകളിൽ റോഹ്മാൻ തന്നിൽ നിന്ന് പ്രായം മറച്ചുവെച്ചുവെന്ന് അവർ പറഞ്ഞു. ഫിലിം കംബാനിയന് നൽകിയ അഭിമുഖത്തിലാണ് സുസ്മിത സെൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

സുസ്മിത സെന്നിന് 44 വയസും കാമുകൻ റോഹ്മാന് 29 വയസുമാണ് പ്രായം. റോഹ്മാൻ തനിക്ക് അയച്ച ഒരു സന്ദേശമാണ് പരിചയപ്പെടാനും പ്രണയത്തിലാകാനും കാരണമെന്ന് സുസ്മിത വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ റോഹ്മാൻ അയച്ച സന്ദേശം അവിചാരിതമായാണ് സുസ്മിത കണ്ടത്. സന്ദേശം വായിച്ച് ഇഷ്ടപ്പെട്ട സുസ്മിത അതിന് മറുപടി നൽകി. അങ്ങനെ ആ സൗഹൃദം വളർന്നു പ്രണയമാകുകയായിരുന്നു.

 
എന്തോ കാരണം കൊണ്ട് ആദ്യമൊന്നും പ്രായം വെളിപ്പെടുത്താൻ റോഹ്മാൻ തയ്യാറായില്ല. കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ എത്രയാണ് പ്രായമെന്ന് ചോദിച്ചു കൊണ്ടേയിരുന്നു, അപ്പോഴെല്ലാം ഊഹിക്കൂ എന്ന് മാത്രമായിരുന്നു അവന്റെ മറുപടി. പിന്നീടാണ് റോഹ്മാൻ ഇത്ര ചെറുപ്പമാണെന്ന് താൻ അറിഞ്ഞതെന്നും സുസ്മിത പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. ഈ ബന്ധം തങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ബന്ധത്തെക്കുറിച്ച് സുസ്മിത പറഞ്ഞത്.

 
First published: June 14, 2020, 11:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading