• HOME
  • »
  • NEWS
  • »
  • film
  • »
  • തനിക്ക് തേപ്പുകാരി എന്ന് കൂടി ഒരു പേരില്ലേ? മമ്മുക്കയുടെ ചോദ്യം കേട്ട് ഞെട്ടി സ്വാസിക

തനിക്ക് തേപ്പുകാരി എന്ന് കൂടി ഒരു പേരില്ലേ? മമ്മുക്കയുടെ ചോദ്യം കേട്ട് ഞെട്ടി സ്വാസിക

Swasika shocked after Mammootty called her 'theppukari' | ഒരു പരിപാടിക്കിടെ ചോദ്യം ചോദിയ്ക്കാൻ എഴുന്നേറ്റതാണ് സ്വാസിക

  • Last Updated :
  • Share this:
    പുറത്തിറങ്ങുമ്പോൾ തേപ്പുകാരി എന്നൊക്കെ എല്ലാരും പറയുമ്പോഴും, മമ്മുക്കയെ പോലൊരാൾ അങ്ങനെ തിരിച്ചറിയുന്നത് ഒരു വലിയ കാര്യമാണ്. തന്നെ 'തേപ്പുകാരി' എന്ന് മമ്മൂട്ടി വിളിച്ചതിന്റെ ത്രിൽ വിവരിക്കുകയാണ് സ്വാസിക. അതിൽ നിന്നുമുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. കുറെ നാൾ അതിന്റെ ഒരു ഹൈപ്പിലായിരുന്നു. മമ്മുക്ക തിരിച്ചറിഞ്ഞല്ലോ എന്ന് തോന്നിയിരുന്നു. മമ്മുക്കയോട് ഒരു പരിപാടിക്കിടെ ചോദ്യം ചോദിയ്ക്കാൻ എഴുന്നേറ്റതാണ് സ്വാസിക. അവിടെ സംഭവിച്ച കാര്യമാണിത്.

    സ്വയം പേരു പറഞ്ഞു ഇൻട്രൊഡ്യൂസ് ചെയ്‌തു തുടങ്ങിയപ്പോഴാണ് "തനിക്ക് സ്വാസിക എന്നല്ലല്ലോ, തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ" എന്ന് മമ്മുക്ക ചോദിച്ചത്. ഒപ്പം വന്ന മറ്റു സീരിയൽ താരങ്ങൾ ഒക്കെയും സ്വാസികയെ മമ്മുക്ക തിരിച്ചറിഞ്ഞല്ലോ എന്നും പറഞ്ഞു ആകെ മൊത്തം ഇളകി.



    ഇടയ്ക്കു ചില സിനിമയൊക്കെ കണ്ടു മെസ്സേജ് അയക്കുമ്പോൾ 'തേപ്പുകാരി, സുഖമല്ലേ' എന്നൊക്കെ ഇപ്പോഴും മമ്മുക്ക ചോദിക്കാറുണ്ടെന്ന് സ്വാസിക പറയുന്നു. നാദിർഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋഥ്വിക് റോഷൻ' എന്ന ചിത്രത്തിൽ കാമുകനെ വഞ്ചിച്ചു വേറൊരാളെ വിവാഹം കഴിക്കുന്ന യുവതിയുടെ റോൾ ആണ് സ്വാസിക ചെയ്തത്. തേപ്പുകാരി എന്ന പേര് വീണുകിട്ടിയതും അങ്ങനെയാണ്. അടുത്തതായി ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിലാണ് സ്വാസിക വേഷമിടുന്നത്.

    First published: