HOME » NEWS » Film » MOVIES SWASIKA TO PLAY LEAD IN THE MOVIE JENNIFER IN

Swasika | ജെനിഫറായി സ്വാസിക, പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശിപ്പിച്ചു

Swasika to play lead in the movie Jennifer In | അൽത്താഫ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകൻ

News18 Malayalam | news18-malayalam
Updated: May 15, 2021, 6:26 PM IST
Swasika | ജെനിഫറായി സ്വാസിക, പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശിപ്പിച്ചു
സ്വാസിക, അൽത്താഫ്
  • Share this:
സ്വാസിക നായികാവേഷം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജെന്നിഫർ ഇൻ'. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടൻ ആസിഫ് അലിയും മംമ്ത മോഹൻദാസും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു. അൽത്താഫ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകൻ. 'നീലി' എന്ന ചിത്രം സംവിധാനം ചെയ്തത് അൽത്താഫാണ്. അതിനും മുൻപ് സോഷ്യൽ മീഡിയയിൽ ഹിറ്റായ ഹ്രസ്വചിത്രം 'തോർത്ത്' സംവിധാനം ചെയ്ത് അൽത്താഫ് ശ്രദ്ധേയനായിരുന്നു.

കഴിഞ്ഞ വർഷം 'വാസന്തി' എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന പുരസ്‌കാരം നേടിയ ശേഷം സ്വാസിക നായികാവേഷം ചെയ്യുന്ന ചിത്രമാണിത്. ജെന്നിഫർ എന്നാണ് കഥാപാത്രത്തിന്റെയും പേര്.

നടുവട്ടം പ്രൊഡക്ഷന്സിന്റെയും നവരംഗ് സ്ക്രീൻസിന്റെയും ബാനറിൽ ആന്റണി നടുവട്ടവും ബിനു ദേവും ചേർന്നാണ് നിർമ്മാണം. അൽത്താഫിന്റെ കഥയ്ക്ക് മനോജ് ഐ. ജിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ക്യാമറ: പ്രശാന്ത് കൃഷ്ണ. എഡിറ്റിങ്ങ് : സോബിൻ എസ്. മേക്കപ്പ്: ബാബുലാൽ കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ ഡിസൈൻ: ഷെമി ബഷീർ. സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ.



Summary: State-award winning actor Swasika is slated to play female lead in the movie Jennifer

Also read: ക്ലാസ്സ്‌മേറ്റ്സ് ടീം വീഡിയോ കോളിൽ

ഇവർ പതിവ് തെറ്റിക്കാത്ത ക്‌ളാസ്സ്‌മേറ്റ്‌സാണ്. കഴിഞ്ഞ ലോക്ക്ഡൗണിനും ഇവർ വീഡിയോ കോൾ വഴി പരസ്പരം കണ്ടുമുട്ടി. മുരളി, പയസ്, സുകു, സതീശൻ അഥവാ നരേൻ, ഇന്ദ്രജിത്, പൃഥ്വിരാജ്, ജയസൂര്യ. ക്ലാസ്സ്‌മേറ്റ്സ് എന്ന ലാൽ ജോസ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായിരുന്നു ഇവർ. കഴിഞ്ഞ വർഷം പൃഥ്വിരാജ് ഒഴികെ മറ്റെല്ലാവരും നാട്ടിലായിരുന്നു. 'ആടുജീവിതം' ഷൂട്ടിങ്ങിനായി പൃഥ്വി അന്ന് ജോർദാനിലെ മരുഭൂമിയിൽ കഴിയുകായായിരുന്നു. ലോക്ക്ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു പൃഥ്വിക്ക്.

ഇന്ന് ഇവരെല്ലാം തന്നെ സ്വന്തം ഭവനങ്ങളുടെ സുരക്ഷയിലാണ്.

പങ്കെടുത്ത നാലുപേരും സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ജയസൂര്യയുടെ ക്യാപ്‌ഷനാണ് രസകരം. 'കോവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ' എന്നാണ് ജയസൂര്യയുടെ കുറിപ്പ്.

ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ഇതിൽ ജയസൂര്യയുടെ ചിത്രം മാത്രമാണ് തിയേറ്ററുകളിലെത്തിയത്. 'വെള്ളം' ആയിരുന്നു റിലീസ് ചെയ്ത ആദ്യ ചിത്രം. ആദ്യമായി ഒ.ടി.ടി.യിലെത്തിയ താരചിത്രവും ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' ആയിരുന്നു. ഇന്ദ്രജിത്തിന്റെ 'ഒരു ഹലാൽ ലവ് സ്റ്റോറി' ഡിജിറ്റൽ റിലീസ് ചെയ്തു. മറ്റു രണ്ടുപേരുടെയും സിനിമകൾക്കായി തിയേറ്ററുകൾ വീണ്ടും തുറക്കണം.

അടുത്ത തവണ നേരിൽ കാണാൻ കഴിയാത്തത് കൊണ്ടാവരുത് ഇത്തരമൊരു വീഡിയോ കോൺഫറൻസ് ഉണ്ടാവേണ്ടത് എന്ന് നാലുപേരും പ്രത്യാശിക്കുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്. രാജീവ് രവിയാണ് ക്യാമറ ചലിപ്പിച്ചത്. കാവ്യാ മാധവനായിരുന്നു ചിത്രത്തിലെ നായിക. ഒന്നിലധികം നായകന്മാരെക്കൊണ്ട് മനോഹരമായി അവതരിപ്പിച്ച ക്യാമ്പസ് ചിത്രമായിരുന്നു ക്ലാസ്സ്‌മേറ്റ്സ്.

തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിൽ ചിത്രത്തിന് റീമേക് ഉണ്ടായി.
Published by: user_57
First published: May 15, 2021, 6:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories