• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹരിശ്രീയുടെ സ്വപ്നം സ്വിച്ചോൺ ചെയ്ത് ജോഷി; ആദ്യ ക്ലാപ്പടിച്ച് സിദ്ധിഖ്

news18
Updated: September 3, 2018, 12:29 PM IST
ഹരിശ്രീയുടെ സ്വപ്നം സ്വിച്ചോൺ ചെയ്ത് ജോഷി; ആദ്യ ക്ലാപ്പടിച്ച് സിദ്ധിഖ്
news18
Updated: September 3, 2018, 12:29 PM IST
പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി' എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം പ്രശസ്ത സംവിധായകൻ ജോഷി നിർവ്വഹിച്ചു. പ്രശസ്ത സംവിധായകൻ സിദ്ധിഖ് ആദ്യ ക്ലാപ്പടിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് എറണാകുളം ടൗൺ ഹാളിൽ വച്ചായിരുന്നു ചടങ്ങുകൾ.

എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്,ഷഹീർ ഷാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മാധവ്,ധർമ്മജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ,അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരഭി സന്തോഷാണ് നായിക. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്.

മനോജ് കെ.ജയൻ,ടിനി ടോം,സൗബിൻ ഷാഹീർ,കലാഭവൻ ഷാജോൺ,സലീംകുമാർ,ഷിജു,കുഞ്ചൻ,സുരേഷ് കൃഷ്ണ,നന്ദലാൽ,ഹരിശ്രീ അശോകൻ,ജാഫർ ഇടുക്കി, ബൈജു സന്തോഷ്,അബു സലീം,ജോൺ കൈപ്പള്ളിൽ,ഹരിപ്രസാദ്,ബിനു, മമിത ബൈജു,മാല പാർവ്വതി,ശോഭ മോഹൻ,രേഷ്മ എന്നിവരും ചിത്രത്തിലുണ്ട്.

രഞ്ജിത്ത്,ഇബൻ,സനീഷ് അലൻ എന്നിവർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. ബി.കെ ഹരിനാരായണൻ,വിനായകൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ,നാദിർഷ,അരുൺ രാജ് എന്നിവർ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-ജിത്തു സെബാസ്റ്റ്യൻ,മേക്കപ്പ്-ആർ.ജി.വയനാടൻ,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-രാജേഷ് നടരാജൻ,പരസ്യ കല-ഇലി മീഡിയ,എഡിറ്റർ-രതീഷ് രാജ്,അസോസിയേറ്റ് ഡയറക്ടർ-അനിരുദ്ധ് സന്തോഷ്,സംവിധാന സഹായികൾ-മനു മാല,ജിത്തു,ആനന്ദ് അനിൽ കുമാർ,ദീപു,എെസ്ക്ക്,വാർത്താപ്രചരണം-എ.എസ്. ദിനേശ്.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍