• HOME
  • »
  • NEWS
  • »
  • film
  • »
  • 1921 സിനിമയുടെ കഥ തുടങ്ങുന്നത് ഈ വീട്ടിൽ നിന്ന്; മൂന്ന് പതിറ്റാണ്ട് മുമ്പുണ്ടായ വിവാദങ്ങളുടെ സാക്ഷി

1921 സിനിമയുടെ കഥ തുടങ്ങുന്നത് ഈ വീട്ടിൽ നിന്ന്; മൂന്ന് പതിറ്റാണ്ട് മുമ്പുണ്ടായ വിവാദങ്ങളുടെ സാക്ഷി

മൂന്ന് പതിറ്റാണ്ട് മുമ്പ്  പുറത്തിറങ്ങിയ മലബാര്‍ കലാപത്തെ ആസ്പദമാക്കിയുള്ള 1921 എന്ന ചിത്രവും വിവാദങ്ങളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു.

ചിത്രത്തിന്റെ കഥ തുടങ്ങുന്നത് കോഴിക്കോട് മീഞ്ചന്തയിലെ ടി ദമോധരന്റെ വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിലായിരുന്നു.

ചിത്രത്തിന്റെ കഥ തുടങ്ങുന്നത് കോഴിക്കോട് മീഞ്ചന്തയിലെ ടി ദമോധരന്റെ വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിലായിരുന്നു.

  • Last Updated :
  • Share this:
കോഴിക്കോട്:  ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ വാരിയന്‍കുന്നന്‍ കുഞ്ഞഹമദ് ഹാജിയുടെ ജീവിതം സിനിമയാകുന്നെന്ന പ്രഖ്യാപനം ഉണ്ടായതോടെ വിവാദങ്ങളും കൊടുമ്പിരികൊണ്ടിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ്  പുറത്തിറങ്ങിയ മലബാര്‍ കലാപത്തെ ആസ്പദമാക്കിയുള്ള 1921 എന്ന ചിത്രവും വിവാദങ്ങളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു.

1988 ലാണ്  1921 എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ടി ദമോധരന്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത 1921, പക്ഷേ പുറത്തിറങ്ങിയശേഷം വിവാദങ്ങളൊന്നുമുണ്ടായില്ല. തകര്‍ത്തോടിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമാകുകയും ചെയ്തു.

ആനക്കയം, കടലുണ്ടി, ചേപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അക്കാലത്ത് ഏറ്റവും കൂടുതല്‍ ആര്‍ട്ടിസ്റ്റുകള്‍ ക്യാമറയ്ക്ക് മുമ്പിലും പിന്നിലും അണിനിരന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു 1921. ഈ ചിത്രത്തിന്റെ കഥ തുടങ്ങുന്നത് കോഴിക്കോട് മീഞ്ചന്തയിലെ ടി ദമോധരന്റെ വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിലായിരുന്നു.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]

ചരിത്രത്തിന് ദൃശ്യാവിഷ്‌ക്കാരം നല്‍കുക വളരെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയാണ്. പ്രത്യേകിച്ച് മലബാര്‍ കലാപം പോലുള്ള തീം. ടി ദമോധരനും ഐവി ശശിയും നിരവധി ചര്‍ച്ചകള്‍ക്ക്  ശേഷമാണ് സിനിമ ചെയ്യാന്‍ ആരംഭിക്കുന്നത്. ഔട്ട്ഹൗസില്‍ തിരക്കഥയെഴുതാന്‍ ടി ദമോധരന്‍ തുടങ്ങിയപ്പോള്‍ നിരവധി സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്ഥിര സന്ദര്‍ശകരായി.

ഇതിനിടെ ചില ഭാഗങ്ങളില്‍ നിന്ന് വിവാദങ്ങളുണ്ടാകുകയും ചെയ്തു. ഡോ. എം ഗംഗാധരന്‍ ഉള്‍പ്പെടെ സാന്നിധ്യത്തിലായിരുന്നു കഥയെഴുത്ത് പുരോഗമിച്ചത്. മാര്‍ക്‌സിയന്‍ വീക്ഷണത്തിലാണ് തിരക്കഥ തയ്യാറാക്കിയതെന്നും കൃത്യമായ ബാലന്‍സ് ചെയ്താണ് ചിത്രം അഭ്രപാളിയിലെത്തിച്ചതെന്നും ടി ദാമോധരന്റെ മകളും സിനിമാപ്രവര്‍ത്തകയുമായ ദീദി ദാമോധരന്‍ പറയുന്നു. ബിരുദപഠനകാലത്ത് 1921ന്റെ തിരക്കഥ പകര്‍ത്തിയെഴുതാന്‍ നിയോഗിക്കപ്പെട്ട കാര്യവും ദീദി പങ്കുവെയ്ക്കുന്നു. നിരവധി വെല്ലുവിളികള്‍ക്ക് നടുവിലാണ് തിരക്കഥ പൂര്‍ത്തിയായത്.

ടി ദമോധരനും ഐവി ശശിയും ഡോ. എം ഗംഗാധരനുമൊക്കെയിരുന്ന് ചര്‍ച്ചകള്‍ നടത്തുകയും കഥകള്‍ രൂപപ്പെടുകയും ചെയ്ത എഴുത്തുപുര അഥവാ ഔട്ട്ഹൗസ് ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ഔട്ട്ഹൗസിലെ ഷെല്‍ഫുകളിലധികവും 1921ന്റെ റഫറന്‍സ് കുറിപ്പുകളാണ്. 1921 റിലീസ് ചെയ്ത് 32 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വാരിയന്‍കുന്നന്‍ കുഞ്ഞഹമദ് ഹാജിയുടെ ജീവിതത്തിന് വീണ്ടും ചലച്ചിത്രഭാഷ്യമൊരുങ്ങുന്നത്.
Published by:Naseeba TC
First published: