നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Taapsee Pannu | തപ്സിയില്‍ പൗരുഷമുണ്ടെന്ന് ട്രോൾ; സെപ്റ്റംബര്‍ 23 വരെ കാത്തിരിക്കാന്‍ താരത്തിന്റെ മറുപടി

  Taapsee Pannu | തപ്സിയില്‍ പൗരുഷമുണ്ടെന്ന് ട്രോൾ; സെപ്റ്റംബര്‍ 23 വരെ കാത്തിരിക്കാന്‍ താരത്തിന്റെ മറുപടി

  ഒക്ടോബര്‍ 15 ന് എത്തുന്ന രശ്മി റോക്കറ്റ് എന്ന സ്‌പോര്‍ട്‌സ് ഡ്രാമയില്‍ തപ്സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. സിനിമയ്ക്കായി താരം തയ്യാറെടുക്കുന്നതിന്റെ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

  • Share this:
   വൈവിധ്യമാര്‍ന്നതും അത്‌ലറ്റിക് താരമായിട്ടും ഒക്കെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് തപ്സി പന്നുവിന് വളരെ താല്‍പര്യമാണ്. അതുകൊണ്ട് തന്നെ ജിമ്മില്‍ പോയി കഠിനമായി പരിശ്രമിക്കാനും താരം തയ്യാറാണ്. ഉത്സാഹിയായ ഈ നടിയില്‍ അഭിനയവും കായികക്ഷമതയും എപ്പോഴും മികച്ച രീതിയില്‍ തന്നെ കാണപ്പെടാറുണ്ട്. കായിക കഥാപാത്രങ്ങളായി വരുന്ന ഒരു കൂട്ടം സിനിമകള്‍ക്കാണ് തപ്‌സിയുടേതായി ഇനി വരാനുള്ളത്. ശാരീരികമായും ബുദ്ധിമുട്ടുള്ള ഈ വേഷങ്ങള്‍ വഴങ്ങുമോ എന്ന് ചോദിച്ചവരെ ഗൗനിക്കാതെ ഇത് ഏറ്റെടുത്ത തപ്‌സി ഏതൊരു ഫിറ്റ്‌നസ് പ്രേമിക്കും പ്രചോദനം നല്‍കുന്ന വെല്ലുവിളി നിറഞ്ഞ ശരീരത്തോടെ ഉത്തരം നല്‍കുകയും ചെയ്തു.

   ഒക്ടോബര്‍ 15 ന് എത്തുന്ന രശ്മി റോക്കറ്റ് എന്ന സ്‌പോര്‍ട്‌സ് ഡ്രാമയില്‍ തപ്സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. സിനിമയ്ക്കായി താരം തയ്യാറെടുക്കുന്നതിന്റെ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മാത്രമല്ല ഇന്റര്‍നെറ്റ് ലോകത്തും താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണാം. തനിക്കെതിരയുള്ള ഓണ്‍ലൈന്‍ ട്രോളുകളെ നേരിടാന്‍ തപ്സിക്ക് അവരുടേതായ മാര്‍ഗമുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലെ ഒരു ഉപയോക്താവ് നടിയുടെ ശരീരഘടനയെക്കുറിച്ച് അഭിപ്രായപ്പെട്ടത്, തപ്സിക്ക് മാത്രമേ ഒരു ''പുരുഷശരീരം'' ഉണ്ടായിരിക്കാന്‍ കഴിയൂ എന്നാണ്. ഇതിന് തപ്സി മറുപടി പറഞ്ഞത്, ''എനിക്ക് പറയാനുള്ളത് ഈ വരി ഓര്‍ത്ത് സെപ്റ്റംബര്‍ 23 വരെ കാത്തിരിക്കുക. മുന്‍കൂട്ടി നന്ദി പറയുന്നു. ഈ അഭിനന്ദനത്തിനായി ഞാന്‍ ശരിക്കും കഠിനാധ്വാനം ചെയ്തു'' എന്നാണ്. താരത്തിന്റെ ആത്മവിശ്വാസത്തിന് ഒട്ടേറേപേര്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.


   അസാമാന്യമായ കഴിവും അതിശയകരമായ അനായാസതയോടെ വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് വഴുതിവീഴാനുള്ള ശേഷിയും കൊണ്ട്, തപ്‌സി ഒരു വൈദഗ്ദ്ധ്യമുള്ള നടിയായി ഉയര്‍ന്നു കഴിഞ്ഞു. കഥാപാത്രങ്ങള്‍ക്കായി താരം നടത്തിയ കഠിനമായ പരിശീലന സെഷനുകള്‍ അതിശയിപ്പിക്കുന്ന ശാരീരിക പരിവര്‍ത്തനത്തിന് കാരണമായി. തപ്‌സി അടുത്തിടെ തന്റെ കഠിനാധ്വാനത്തിന്റെ മാറ്റം കാണിക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. ചിത്രത്തില്‍ തപ്‌സി, ഒരു സ്റ്റേഡിയത്തിലെ ട്രാക്കില്‍ ടൈറ്റ്‌സും ബനിയനും ധിരിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ്. രശ്മി റോക്കറ്റിനായുള്ള തപ്‌സിയുടെ തയ്യാറെടുപ്പിന്റെ പല ചിത്രങ്ങളും അതിശയിപ്പിക്കുന്നതാണ്. ഇതിലെല്ലാം താരം നടത്തുന്ന കഠിന പ്രയത്‌നം വ്യക്തമാക്കുന്നുണ്ട്.

   ദക്ഷിണേന്ത്യന്‍ നടന്‍ വിജയ് സേതുപതിക്കൊപ്പമുള്ള തപ്‌സിയുടെ ഫാന്റസി കോമഡി ചിത്രമായ അന്നബെല്ല കഴിഞ്ഞയാഴ്ച പുറത്തിറങ്ങിരുന്നു. വിക്രാന്ത് മാസിയുടെ എതിരാളിയായി അഭിനയിച്ച താരത്തിന്റെ ഹിന്ദി റോമാന്റിക് മിസ്ട്രി ത്രില്ലറായ ഹസീന്‍ ദില്‍റൂബയും നിലവില്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്നുണ്ട്. അജയ് ഭാല്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ഹോറര്‍ ചിത്രം 'ബ്ലര്‍'ന്റെ ചിത്രീകരണം നടി പൂര്‍ത്തിയാക്കി കഴിഞ്ഞു. ലൂപ്പ് ലാപേറ്റ, ഡോബാരാ, ഷബാഷ് മിഥു തുടങ്ങിയ ചിത്രങ്ങളും തപ്‌സിയുടെതായി എത്താന്‍ ഇരിക്കുന്നു. സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലും മോഡലുമായിരുന്ന തപ്‌സി തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നത്. തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങള്‍ക്ക് ശേഷം പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ട താരം 2015ലെ അക്ഷയ്കുമാറിന്റെ സ്‌പൈ ചിത്രം ബേബിയിലൂടെയാണ് ബോളിവുഡില്‍ എത്തിയത്.

   2011-ലെ വെട്രിമാരന്റെ ധനുഷ് നായകനായ ചിത്രം ആടുകളത്തിലൂടെയാണ് തപ്‌സി അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കുന്നതെങ്കിലും 2015ന് ശേഷമാണ് താരത്തിന് അത്തരം കഥാപാത്രങ്ങള്‍ ലഭിക്കുന്നത്. പിങ്ക്, നാം ഷബാന, മന്‍മര്‍സിയാ, മുൽക്ക്, സാന്‍ഡ് കി ആങ്ഖ്, ബദ്ലാ, തപ്പഡ് തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ തപ്‌സി ഭാഗമായിട്ടുണ്ട്.
   Published by:Naveen
   First published: