Sushant Singh Rajput | സുശാന്ത് സിംഗ് അവസാനമായി ചുവടു വച്ച ഗാനരംഗത്തിന്റെ ടീസർ പുറത്തുവിട്ട് 'ദിൽ ബേചാര'യുടെ അണിയറക്കാർ

Take a look at Sushant Singh's dance moves from Dil Bechara | ഗാനം പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുൻപ് സുശാന്തിന്റെ ചുവടുകൾ അടങ്ങുന്ന വീഡിയോ ശകലം പുറത്തുവിട്ട് നിർമ്മാതാക്കൾ

News18 Malayalam | news18-malayalam
Updated: July 9, 2020, 1:28 PM IST
Sushant Singh Rajput | സുശാന്ത് സിംഗ് അവസാനമായി ചുവടു വച്ച ഗാനരംഗത്തിന്റെ ടീസർ പുറത്തുവിട്ട് 'ദിൽ ബേചാര'യുടെ അണിയറക്കാർ
സുശാന്ത് സിംഗ്
  • Share this:
അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച 'ദിൽ ബേചാര' പുറത്തിറങ്ങാൻ ഇനി ഒരു ദിവസം കൂടി ബാക്കി. അതിന് മുന്നോടിയായി സുശാന്ത് അവസാനമായി നൃത്തച്ചുവടുകൾ വച്ച് അഭിനയിച്ച ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു ദൃശ്യം നിർമ്മാതാക്കളായ ഫോക്സ് സ്‌റ്റാർ സ്റ്റുഡിയോസ് പുറത്തു വിട്ടു.

എ.ആർ. റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് നടിയും നർത്തകിയുമായ ഫറാ ഖാനാണ്.




നേരത്തേ പുറത്തു വിട്ട 'ദിൽ ബേചാര'യുടെ ട്രെയ്‌ലർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സിനെ പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ വൈറലായി മുന്നേറുകയാണ് എന്നതും ശ്രദ്ധേയമാണ് . നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത 'ദിൽ ബേചാര' ജൂലൈ 24ന് ഡിസ്‌നി+ഹോട്സ്റ്റാർ വി.ഐ.പി. ഡിജിറ്റൽ പ്ലാറ്റുഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
Published by: meera
First published: July 9, 2020, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading