• HOME
  • »
  • NEWS
  • »
  • film
  • »
  • ഇതാ വിശാലിന്റെ പ്രിയ സഖി

ഇതാ വിശാലിന്റെ പ്രിയ സഖി

പ്രിയ സഖിയുടെ മുഖം ട്വിറ്റർ അക്കൗണ്ട് വഴി ആരാധകക്കൂട്ടത്തോട് പങ്കുവച്ചിരിക്കുകയാണ് വിശാൽ

  • Share this:
    കൗതുകത്തോടെയാണ് വിശാലിന്റെ വിവാഹ വാർത്ത ആരാധക വൃന്ദം വരവേറ്റത്. ആരെയാവും പ്രിയ നായകൻ ജീവിത പങ്കാളിയാക്കുകയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് വിശാലിന്റെ പിതാവ് ജി.കെ. റെഡ്ഡി ആ പേര് വെളിപ്പെടുത്തിയത്. ഹൈദരാബാദ് സ്വദേശിയായ അനിഷ. വിവാഹ നിശ്ചയം ജനുവരിയിൽ. എന്നാൽ ഇപ്പോൾ തൻ്റെ പ്രിയ സഖിയുടെ മുഖം താരം തന്നെ ട്വിറ്റർ അക്കൗണ്ട് വഴി ആരാധകക്കൂട്ടത്തോട് പങ്കുവച്ചിരിക്കുകയാണ്. അനിഷയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോയും, ഒപ്പം അനിഷയുടേതായ മറ്റൊരു ചിത്രവുമാണ് വിശാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെയൊരു അടിക്കുറിപ്പിങ്ങനെ.



    "ഒരുപാട് സന്തോഷമുണ്ട്. അവളുടെ പേര് അനിഷഅല്ലാ. അവൾ സമ്മതിച്ചു. ഇത് ഉറപ്പിച്ചിരിക്കുന്നു. എൻ്റെ ജീവിതത്തിലെ അടുത്ത വലിയ നാഴികക്കല്ല്. ഡെയ്റ്റ് ഉടൻ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ."

    വർഷങ്ങളായി വിശാലും തെന്നിന്ത്യൻ നടിയായ വരലക്ഷ്മിയും ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. സ്കൂൾ കാലം മുതൽ പരിചിതരായ അവർ 2019ൽ വിവാഹിതരാവുമെന്നും വാർത്ത പരന്നു. ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ട പൊതു പരിപാടികൾ ഗോസ്സിപ്പുകളുടെ എണ്ണവും കരുത്തും കൂട്ടി. പക്ഷെ അപ്പോഴെല്ലാം വാർത്ത നിഷേധിക്കാൻ വിശാലും വരലക്ഷ്മിയും മുന്നോട്ടു വന്നു. അയോഗ്യ എന്ന ചിത്രത്തിലും പേരിടാത്ത മറ്റൊരു ചിത്രത്തിലും വേഷമിടുകയാണിപ്പോൾ വിശാൽ.

    First published: