• HOME
  • »
  • NEWS
  • »
  • film
  • »
  • Siddy | ക്രൈം ത്രില്ലർ ചിത്രം 'സിദ്ദി'യുടെ തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Siddy | ക്രൈം ത്രില്ലർ ചിത്രം 'സിദ്ദി'യുടെ തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചിത്രത്തിന്റെ തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വെങ്കട്ട് പ്രഭു റിലീസ് ചെയ്തു

സിദ്ദി

സിദ്ദി

  • Share this:
    അജി ജോൺ (Aji John), ഐ.എം. വിജയൻ (I.M. Vijayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് മലയാളത്തിലും തമിഴിലും സംവിധാനം ചെയ്യുന്ന 'സിദ്ദി' (Siddy movie) എന്ന ക്രൈം ത്രില്ലർ (crime thriller) ചിത്രത്തിന്റെ തമിഴ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വെങ്കട്ട് പ്രഭു റിലീസ് ചെയ്തു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർകലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ്. നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ.



    മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജി ജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ- അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ.ആർ. ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ എസ്.കെ., കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, മേക്കപ്പ്- സുധി സുരേന്ദ്രൻ, സ്റ്റിൽസ്- സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫൻസ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

    'ഹോട്ടൽ കാലിഫോർണിയ','നമുക്ക് പാർക്കാൻ', 'നല്ലവൻ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജി ജോൺ 'അയ്യപ്പനും കോശിയും', 'ശിക്കാരി ശംഭു', 'നീയും ഞാനും', 'സെയിഫ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യം ഓഡിയോസ് ഗാനം വിപണിയിലെത്തിക്കുന്നു.

    Summary: Venkat Prabhu released the Tamil first look poster of multi-lingual movie Siddy. The film has ace footballer and actor I.M. Vijayan and actor Aji John in the lead roles
    Published by:user_57
    First published: