• HOME
  • »
  • NEWS
  • »
  • film
  • »
  • Haya | 'ഹയാ'; സംവിധായകൻ വാസുദേവ സനൽ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് തുടക്കമായി

Haya | 'ഹയാ'; സംവിധായകൻ വാസുദേവ സനൽ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് തുടക്കമായി

ശക്തമായ ഒരു സാമൂഹിക വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ഒപ്പം സംഗീത പ്രാധാന്യമുള്ള ഒരു ക്യാമ്പസ് ത്രില്ലർ കൂടിയാണ്

ഹയാ

ഹയാ

  • Share this:
    കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം, ഇരുവട്ടം മണവാട്ടി, ഫഹദ് ഫാസിൽ നായകനായ 'ഗോഡ്സ് ഓൺ കൺട്രി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വാസുദേവ സനൽ സംവിധാനം ചെയ്യുന്ന 'ഹയാ' (Haya) എന്ന പുതിയ ചിത്രത്തിന് മാർച്ച് 27 ഞായറാഴ്ച്ച തുടക്കമിട്ടു. കൊച്ചിയിലെ പരമാര ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് തുടക്കമിട്ടത്.

    അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ഈ ചടങ്ങിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് സാഹിത്യകാരൻ പ്രൊഫസർ പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റിയാണ്. നിർമ്മാതാവ് നീലേഷ് ഫസ്റ്റ് ക്ലാപ്പും നൽകി. ശക്തമായ ഒരു സാമൂഹിക വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ഒപ്പം സംഗീത പ്രാധാന്യമുള്ള ഒരു ക്യാമ്പസ് ത്രില്ലർ കൂടിയാണ് ഈ ചിത്രം.

    സിക്സ് സിൽവർസോൾസ് സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം, ലാൽ ജോസ്, ജോണി ആൻ്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അപർണാ ജനാർദ്ദനൻ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്, ജോർഡി പൂഞ്ഞാർ, ഇന്ത്യയിലെ ആദ്യ വീൽചെയർ ടി.വി. ആങ്കറായ വീണ വേണുഗോപാൽ, സനൽ കല്ലാട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

    നായികാനായകൻ എന്ന ജനപ്രീതി നേടിയ ഷോയിലൂടെ ശ്രദ്ധേയനായ ശംഭു ഈ ചിത്രത്തിലെ പ്രധാന വേഷമിടുന്നു. മാധ്യമപ്രവത്തകനും സാഹിത്യകാരനുമായ മനോജ് ഭാരതിയാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

    സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മസാലാ കോഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വരുൺ സുനിലാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    കലാസംവിധാനം -സാബുറാം, കോസ്റ്റ്യും ഡിസൈൻ - അരുൺ മനോഹർ, മേക്കപ്പ് - ലിബിൻ മോഹൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - സുഗതൻ, പ്രൊജക്റ്റ് ഡിസൈനർ - സണ്ണി തഴുതല, പ്രൊഡക്ഷൻ എക്സികുട്ടീവ് വിജയ് ജി.എസ്., പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്., പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ - അജി മസ്ക്കറ്റ്.

    ഏപ്രിൽ രണ്ടിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൈസൂർ, നിലമ്പൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിലായി പൂർത്തിയാകും.
    Published by:user_57
    First published: